---
title: "അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു"
english_title: "Ajnas "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/313641/ajnas"
published_at: "2025-09-08T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bf0c51a9cf8_img_1701(1).jpg"
keywords: []
---

# അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

> **Lead Summary:** ഇരിക്കൂർ : അസുഖം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ഇരിക്കൂർ സിദ്ധീഖ് നഗർ പട്ടീൽ പുതിയപുരയിൽ ഹാഫിള് മുഹമ്മദ് അജ്നാസ് ആണ് മരിച്ചത്. അബ്ദുൽ ജലീൽ -നൂറ ദമ്പതികളുടെ മകനാണ്. ഖുർആൻ മുഴുവൻ മനപാഠമാക്കിയ അജ്നാസ് കൊയ്യം മർകസിൽ വിദ്യാർഥിയാണ്.

## Article Content

ഇരിക്കൂർ : അസുഖം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ഇരിക്കൂർ സിദ്ധീഖ് നഗർ പട്ടീൽ പുതിയപുരയിൽ ഹാഫിള് മുഹമ്മദ് അജ്നാസ് ആണ് മരിച്ചത്. അബ്ദുൽ ജലീൽ -നൂറ ദമ്പതികളുടെ മകനാണ്. ഖുർആൻ മുഴുവൻ മനപാഠമാക്കിയ അജ്നാസ് കൊയ്യം മർകസിൽ വിദ്യാർഥിയാണ്.

സൗദിയിൽ ജോലി ചെയ്യുന്ന പിതാവ് അബ്ദുൽ ജലീൽ മകന് സുഖമില്ലാത്തതിനെ തുടർന്ന് നാട്ടിൽ വന്നിരുന്നു. ഏതാനും ദിവസം മുമ്പാണ് വിദേശത്തേക്ക് മടങ്ങിപ്പോയത്. സഹോദരങ്ങൾ: ഫാത്തിമ, ആയിഷ, ഫർസാൻ, സയ്യാൻ. മയ്യിത്ത് ഇരിക്കൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/313641/ajnas)