---
title: "കാറിന് ഉരസിയിട്ട് നിർത്താതെ പോയെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച മൂന്നുപേർക്കെതിരെ കേസ് "
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/313640/case"
published_at: "2025-09-08T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bf0b2145b5e_Police-Jeep.jpg"
keywords: []
---

# കാറിന് ഉരസിയിട്ട് നിർത്താതെ പോയെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച മൂന്നുപേർക്കെതിരെ കേസ് 

> **Lead Summary:** **ഇരിക്കൂർ: **കാറിന് ഉരസിയിട്ട് നിർത്താതെ പോയെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച മൂന്നുപേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. ലോറി ഡ്രൈവർ കൂട്ടുപുഴ പേരട്ട സ്വദേശി കെ.ജിജേഷിന്റെ പരാതിയിലാണ് കെ. എൽ. 55 .എ എ . 6238 നമ്പർ കാർഡ്രൈവർക്കും മറ്റു കണ്ടാലറിയാവുന്ന രണ്ടു പേർക്കുമെതിരെ ഇരിക്കൂർ പോലീസ് കേസെടുത്തത്.

## Article Content

**ഇരിക്കൂർ: **കാറിന് ഉരസിയിട്ട് നിർത്താതെ പോയെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച മൂന്നുപേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. ലോറി ഡ്രൈവർ കൂട്ടുപുഴ പേരട്ട സ്വദേശി കെ.ജിജേഷിന്റെ പരാതിയിലാണ് കെ. എൽ. 55 .എ എ . 6238 നമ്പർ കാർഡ്രൈവർക്കും മറ്റു കണ്ടാലറിയാവുന്ന രണ്ടു പേർക്കുമെതിരെ ഇരിക്കൂർ പോലീസ് കേസെടുത്തത്.

ഈ മാസം 6 ന് ഉച്ചക്ക് രണ്ട് മണിക്ക് പടിയൂർ പെടയങ്ങോട് പള്ളിക്ക് മുൻവശം റോഡിൽ വെച്ചാണ് സംഭവം. ഒന്നാം പ്രതി കൈ കൊണ്ട് മുഖത്തടിച്ചും ചീത്തവിളിച്ചും രണ്ടാം പ്രതി ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചും മൂന്നാം പ്രതി നിലത്തിട്ട് വലിച്ച് പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/313640/case)