---
title: "തളിപ്പറമ്പ് ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികൾ മറൈൻ എക്സ്പോ സന്ദർശിച്ചു"
english_title: "buds school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/313325/buds-school"
published_at: "2025-09-07T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bd1e378680e_news-card.jpg"
keywords: []
---

# തളിപ്പറമ്പ് ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികൾ മറൈൻ എക്സ്പോ സന്ദർശിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **ബഡ്‌സ് വാരാചരണത്തോടനുബന്ധിച്ച് തളിപ്പറമ്പ് ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥികൾ ഉണ്ടപ്പറമ്പിൽ നടക്കുന്ന മറൈൻ എക്സ്പോ സന്ദർശിച്ചു. ഓഗസ്റ്റ് 27-ന് നടന്ന സന്ദർശനത്തിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ്: **ബഡ്‌സ് വാരാചരണത്തോടനുബന്ധിച്ച് തളിപ്പറമ്പ് ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥികൾ ഉണ്ടപ്പറമ്പിൽ നടക്കുന്ന മറൈൻ എക്സ്പോ സന്ദർശിച്ചു. ഓഗസ്റ്റ് 27-ന് നടന്ന സന്ദർശനത്തിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.

​സമുദ്രജീവികളുടെ വൈവിധ്യമാർന്ന ലോകം നേരിൽ കണ്ടറിയാൻ കുട്ടികൾക്ക് ഈ സന്ദർശനം അവസരമൊരുക്കി. അധ്യാപകരും സ്കൂൾ ജീവനക്കാരും കുട്ടികൾക്ക് തുണയായി ഒപ്പമുണ്ടായിരുന്നു. കൂടാതെ, തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി പി മുഹമ്മദ് നിസാർ, എം കെ ഷബിത, പി റജുല, നബി സബീവി, കെ പി ഖദീജ, നഗരസഭ കൗൺസിലർമാരായ റഹ്മത്ത് ബീഗം, സാഹിദ പി കെ നഗരസഭാ സെക്രട്ടറി കെ പി സുബൈർ ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ ഇർഷാദ് എന്നിവർ സന്നിഹിതരായിരുന്നു.

​ഇതുപോലുള്ള യാത്രകൾ കുട്ടികളുടെ പഠനത്തോടൊപ്പം മാനസിക ഉല്ലാസത്തിനും ഏറെ സഹായകമായി മറൈൻ മറൈൻ എക്സ്പോയിലെ കാഴ്ചകൾ കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/313325/buds-school)