---
title: "സെപ്റ്റംബ‌ർ 7 ന് പൂ‌‌ർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം, ഇന്ത്യൻ സമയം രാത്രി 8.58 ന്"
english_title: "Black moon "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/313275/black-moon"
published_at: "2025-09-06T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bc62715c854_img_1512.jpg"
keywords: []
---

# സെപ്റ്റംബ‌ർ 7 ന് പൂ‌‌ർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം, ഇന്ത്യൻ സമയം രാത്രി 8.58 ന്

> **Lead Summary:** **ദില്ലി: **സെപ്റ്റംബർ 7ന് ലോകം ഒരു അപൂർവ ആകാശസംഭവത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയടക്കം ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെല്ലാം ദൃശ്യമാകും.

## Article Content

**ദില്ലി: **സെപ്റ്റംബർ 7ന് ലോകം ഒരു അപൂർവ ആകാശസംഭവത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയടക്കം ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെല്ലാം ദൃശ്യമാകും.

ഇന്ത്യൻ സമയം രാത്രി 8.58-ന് ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീഴുന്നത് ആരംഭിക്കും. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനിറ്റും നീണ്ടുനിൽക്കുന്ന ഗ്രഹണത്തിൽ, പൂർണഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനിറ്റും തുടരും. രാത്രി 11.41-ഓടെ ചന്ദ്രൻ പൂർണമായും മറയ്ക്കപ്പെടും.

8-ാം തീയതി പുലർച്ചെ 12.22 മുതൽ ചന്ദ്രനിൽ നിന്ന് നിഴൽ മാറിത്തുടങ്ങും. 2.25-ഓടെ ഗ്രഹണം പൂർണമായി അവസാനിക്കും. നഗ്ന നേത്രങ്ങൾകൊണ്ട് തന്നെ ഗ്രഹണം സുരക്ഷിതമായി കാണാവുന്നതാണ്.

ലോക ജനസംഖ്യയുടെ 60 ശതമാനം പേർക്ക് ഈ ചന്ദ്രഗ്രഹണം നേരിൽ കാണാൻ സാധിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കി. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥ ലഭിച്ചാൽ ഗ്രഹണം മുഴുവനായും ആസ്വദിക്കാം.

ഈ വർഷത്തെ ഗ്രഹണത്തിന് മറ്റൊരു പ്രത്യേകതയുമുണ്ട്. ഇന്ത്യയിൽ നിന്ന് വീണ്ടും ഒരു പൂർണ ചന്ദ്രഗ്രഹണം കാണാൻ അവസരം ലഭിക്കാനാവുന്നത് 2028 ഡിസംബർ 31-നാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/313275/black-moon)