---
title: "ബന്ധുക്കൾക്കൊപ്പം കുളിക്കാൻ പുഴയിൽ ഇറങ്ങിയ പെൺകുട്ടിയെ കാണാതായി , തെരച്ചിൽ ആരംഭിച്ചു"
english_title: "Mattannur "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/313240/mattannur"
published_at: "2025-09-06T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bc309221706_Screenshot_20250906_183031_WhatsApp.jpg"
keywords: []
---

# ബന്ധുക്കൾക്കൊപ്പം കുളിക്കാൻ പുഴയിൽ ഇറങ്ങിയ പെൺകുട്ടിയെ കാണാതായി , തെരച്ചിൽ ആരംഭിച്ചു

> **Lead Summary:** **മട്ടന്നൂർ: **മട്ടന്നൂരിൽ പെൺകുട്ടിയെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. മട്ടന്നൂർ വെളിയമ്പ്ര എളന്നൂരിലാണ് സംഭവം. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ പതിനെട്ടുകാരിയാണ് പുഴയിൽ വീണത്.

## Article Content

**മട്ടന്നൂർ: **മട്ടന്നൂരിൽ പെൺകുട്ടിയെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. മട്ടന്നൂർ വെളിയമ്പ്ര എളന്നൂരിലാണ് സംഭവം. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ പതിനെട്ടുകാരിയാണ് പുഴയിൽ വീണത്.

ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയതായിരുന്നു. പെൺകുട്ടിക്കായി ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/313240/mattannur)