---
title: "80000ന് തൊട്ടടുത്തെത്തി സ്വർണം "
english_title: "Gold "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/313154/gold"
published_at: "2025-09-06T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bbd47228b3c_Screenshot_20241214_114857_Google.jpg"
keywords: []
---

# 80000ന് തൊട്ടടുത്തെത്തി സ്വർണം 

> **Lead Summary:** ഓണപ്പിറ്റേന്ന് വീണ്ടും വിലയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് സ്വര്‍ണം. ഇന്ന് പവന് 640 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80000ന് തൊട്ടടുത്തെത്തി.

## Article Content

ഓണപ്പിറ്റേന്ന് വീണ്ടും വിലയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് സ്വര്‍ണം. ഇന്ന് പവന് 640 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80000ന് തൊട്ടടുത്തെത്തി.

640 രൂപ വര്‍ധിച്ചതോടെ പവന് 79,560 രൂപയെന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 80 രൂപ വര്‍ധിച്ചതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9, 945 രൂപയും നല്‍കേണ്ടി വരും. ആറ് ദിവസം ഒരു പവന് രണ്ടായിരത്തോളം രൂപയാണ് കൂടിയിരിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചകള്‍ കൊണ്ട് സ്വര്‍ണവിലയില്‍ അയ്യായിരത്തോളം രൂപയുടെ വര്‍ധനയുണ്ടായെങ്കിലും വ്യാഴാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും റെക്കോര്‍ഡ് കുതിപ്പ്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/313154/gold)