---
title: "മുയ്യം, ബാവുപറമ്പ്,കണ്ണൂർ എയർപോർട്ട് റോഡരികിൽ ഓവുചാലിന്റെ സ്ലാബ് തകർന്ന് അപകടാവസ്ഥയിൽ"
english_title: "muyyam road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/313030/muyyam-road"
published_at: "2025-09-05T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ba9340d3516_news-card.jpg"
keywords: []
---

# മുയ്യം, ബാവുപറമ്പ്,കണ്ണൂർ എയർപോർട്ട് റോഡരികിൽ ഓവുചാലിന്റെ സ്ലാബ് തകർന്ന് അപകടാവസ്ഥയിൽ

> **Lead Summary:** മുയ്യം ബാവുപ്പറമ്പ് കണ്ണൂർ എയർ പോർട്ട്‌ റോഡരികിൽ ഓവുച്ചാലിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരേപോലെ ഭീഷണിയാകുന്നു. ഗൂഗിൾ മാപ്പ് നോക്കി ഇതര സംസ്ഥാനത്തു നിന്ന് ചരക്കുമായി വന്ന ലോറി കയറിയാണ് സ്ലാബ് തകർന്നത്. തുടർന്ന് തലത്തെത്തിയ തളിപ്പറമ്പ് പോലീസ് ലോറി ഡ്രൈവറിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. എന്നിരുന്നാലും ദിവസങ്ങൾ കഴിഞ്ഞിട്ടും തകർത്ത് സ്ലേബ് ശരിയാക്കാനുള്ള നടപടികളൊന്നും ഉണ്ടായില്ല.

## Article Content

മുയ്യം ബാവുപ്പറമ്പ് കണ്ണൂർ എയർ പോർട്ട്‌ റോഡരികിൽ ഓവുച്ചാലിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരേപോലെ ഭീഷണിയാകുന്നു. ഗൂഗിൾ മാപ്പ് നോക്കി ഇതര സംസ്ഥാനത്തു നിന്ന് ചരക്കുമായി വന്ന ലോറി കയറിയാണ് സ്ലാബ് തകർന്നത്. തുടർന്ന് തലത്തെത്തിയ തളിപ്പറമ്പ് പോലീസ് ലോറി ഡ്രൈവറിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. എന്നിരുന്നാലും ദിവസങ്ങൾ കഴിഞ്ഞിട്ടും തകർത്ത് സ്ലേബ് ശരിയാക്കാനുള്ള നടപടികളൊന്നും ഉണ്ടായില്ല.

ഭാരവാഹനം കടന്നുപോകാത്ത ചെങ്കുത്തായ റോഡരികിലാണ് അപകടകരമായ ഈ സാഹചര്യം നിലനിൽക്കുന്നത്. നാട്ടുകാർ അപകട സൂചന യാത്രക്കാരെ അറിയിക്കാൻ മരക്കമ്പുകളും തുണിയും മറ്റും വെച്ച് താൽക്കാലിക പരിഹാരം കാണുകയായിരുന്നു. അപകട സാഹചര്യം പോലീസിനും പഞ്ചായത്തിലും അറിയിക്കുകയും ചെയ്തിരുന്നു യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല എന്നും നാട്ടുകാർ പറയുന്നു.

കച്ചവട സ്ഥാപനത്തിന് മുന്നിലാണ് സ്ലാബ് തകർന്നത്. അതുകൊണ്ടുതന്നെ കാൽനടയാത്രക്കാരും ഇരു ചക്ര വാഹനങ്ങളും അപകടത്തിൽപ്പെട്ടിട്ടുമുണ്ട്. വേണ്ടപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് ഇതിന് ശാശ്വത പരിഹാരം കാണണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/313030/muyyam-road)