---
title: "കഞ്ചാവുമായി മാട്ടൂൽ സ്വദേശി പിടിയിൽ"
english_title: "pappinissery excise "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31303/pappinissery-excise"
published_at: "2022-03-12T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c6c0578f92_Untitled-2 web-Recovered.jpg"
keywords: []
---

# കഞ്ചാവുമായി മാട്ടൂൽ സ്വദേശി പിടിയിൽ

> **Lead Summary:** **പാപ്പിനിശേരി: **മാട്ടൂല്‍ സൗത്ത് സ്ട്രീറ്റ് നമ്പര്‍ 36 ഖിളര്‍പള്ളിക്ക് സമീപത്തെ സബക്ക വീട്ടില്‍ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ സാമുല്‍ റാസി സബക്ക കഞ്ചാവുമായി പിടികൂടി.

## Article Content

**പാപ്പിനിശേരി: **മാട്ടൂല്‍ സൗത്ത് സ്ട്രീറ്റ് നമ്പര്‍ 36 ഖിളര്‍പള്ളിക്ക് സമീപത്തെ സബക്ക വീട്ടില്‍ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ സാമുല്‍ റാസി സബക്ക കഞ്ചാവുമായി പിടികൂടി.

പാപ്പിനിശേരി റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ദ്കുമാറും സംഘവും പാപ്പിനിശേരി, ചെറുകുന്ന്, പഴയങ്ങാടി, മാടായി ഭാഗങ്ങളില്‍ നടത്തിയ റെയിഡിനിടയിലാണ് ഇയാള്‍ കുടുങ്ങിയത്. 25-ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

സാമുല്‍റാസിയുടെ പേരില്‍ എന്‍.ഡി.പി.എസ് കേസെടുത്തു. പ്രിവന്റിവ് ഓഫീസര്‍ ടി.സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കലേഷ്, വിനോദ്, ഷഫീക്ക് എന്നിവരും റെയിഡ് നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31303/pappinissery-excise)