---
title: "മുയ്യം ഹൈദ്രോസ് ജുമാമസ്ജിദിന്റെ നേതൃത്വത്തിൽ നബിദിനാഘോഷങ്ങൾക്ക് തുടക്കമായി"
english_title: "muyyam masjid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/313027/muyyam-masjid"
published_at: "2025-09-05T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ba8e86df966_news-card.jpg"
keywords: []
---

# മുയ്യം ഹൈദ്രോസ് ജുമാമസ്ജിദിന്റെ നേതൃത്വത്തിൽ നബിദിനാഘോഷങ്ങൾക്ക് തുടക്കമായി

> **Lead Summary:** മുയ്യം ഹൈദ്രോസ് ജുമാ മസ്ജിദ്, ഹയത്തുൽ ഇസ്ലാം മദ്രസ എന്നിവയുടെ നേതൃത്വത്തിൽ നബിദിനാഘോഷങ്ങൾക്ക് തുടക്കമായി.ജമാഅത്ത് പ്രസിഡന്റ് കെ മൂസാൻകുട്ടി പതാക ഉയർത്തി. തുടർന്ന് രാവിലെ എട്ട് മണിയോടെ ആരംഭിച്ച റാലിക്ക്‌ വരടൂൽ മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ സ്വീകരണം നൽകി.

## Article Content

മുയ്യം ഹൈദ്രോസ് ജുമാ മസ്ജിദ്, ഹയത്തുൽ ഇസ്ലാം മദ്രസ എന്നിവയുടെ നേതൃത്വത്തിൽ നബിദിനാഘോഷങ്ങൾക്ക് തുടക്കമായി.ജമാഅത്ത് പ്രസിഡന്റ് കെ മൂസാൻകുട്ടി പതാക ഉയർത്തി. തുടർന്ന് രാവിലെ എട്ട് മണിയോടെ ആരംഭിച്ച റാലിക്ക്‌ വരടൂൽ മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ സ്വീകരണം നൽകി.

ദഫ്, സ്കൗട്ട്, ഫ്ലവർ ഷോ എന്നിവയുടെ അകമ്പടിയോടെ നൂറ് കണക്കിനാളുകൾ പങ്കെടുത്ത റാലി വൻ വിജയമായി. മീലാദ് സമ്മേളനം ഇന്ന് രാത്രി സംഘടിപ്പിക്കും. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം ഉണ്ടാവും.

കൂടാതെ മദ്രസ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും, ദഫ്, ഖവാലി, പൂർവ വിദ്യാർത്ഥികളുടെ കലാവിരുന്ന് എന്നിവ നാളെ രാത്രിയും ഉണ്ടായിരിക്കും. സെപ്റ്റംബർ 7 ഞായറാഴ്ച രാത്രി നസീഫ് അമാനി ആൻഡ് പാർട്ടി നയിക്കുന്ന ഇശൽ നിലാവ് സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/313027/muyyam-masjid)