---
title: "ആന്തൂർ നഗരസഭ കുടുംബശ്രീ ഓണച്ചന്ത മെഗാ നറുക്കെടുപ്പ് നടന്നു"
english_title: "Anthoor Municipality Kudumbashree Onachanda "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312963/anthoor-municipality-kudumbashree-onachanda"
published_at: "2025-09-04T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b9b52b26265_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ കുടുംബശ്രീ ഓണച്ചന്ത മെഗാ നറുക്കെടുപ്പ് നടന്നു

> **Lead Summary:** ആന്തൂർ നഗരസഭ കുടുംബശ്രീ ഓണച്ചന്ത മെഗാ നറുക്കെടുപ്പ് നടന്നു. ധർമ്മശാല. ആന്തൂർ നഗരസഭ കുടുംബശ്രീ ഗവ. എഞ്ചിനീയറിംഗ് കോളേജ് നടത്തിയ ഓണച്ചന്തയോടനുബന്ധിച്ച് വിതരണം ചെയ്ത കുപ്പണുകളുടെ മെഗാ നറുക്കെടുപ്പ് നടന്നു. ഇന്ന് നടന്ന സമാപന ചടങ്ങിൽ ചെയർമാൻ പി.മുകുന്ദൻ നറുപ്പെടുപ്പ് നടത്തി.

## Article Content

ആന്തൂർ നഗരസഭ കുടുംബശ്രീ ഓണച്ചന്ത മെഗാ നറുക്കെടുപ്പ് നടന്നു. ധർമ്മശാല. ആന്തൂർ നഗരസഭ കുടുംബശ്രീ ഗവ. എഞ്ചിനീയറിംഗ് കോളേജ് നടത്തിയ ഓണച്ചന്തയോടനുബന്ധിച്ച് വിതരണം ചെയ്ത കുപ്പണുകളുടെ മെഗാ നറുക്കെടുപ്പ് നടന്നു. ഇന്ന് നടന്ന സമാപന ചടങ്ങിൽ ചെയർമാൻ പി.മുകുന്ദൻ നറുപ്പെടുപ്പ് നടത്തി.

പാളിയത്ത്വളപ്പ് കിരൺ ജ്യല്ലറി സ്പോൺസർ ചെയ്ത സ്വർണ്ണ മോതിരമാണ് സമ്മാനം. സമ്മാനം തളിവയൽ മോചിത കുടുംബശ്രീ അംഗം യശോദ എ. (കൂപ്പൺ 2040)ക്കാണ് സമ്മാനം ലഭിച്ചത്. കുടുംബശ്രീ ഉല്പന്നങ്ങൾ, കുഞ്ഞാമ്പുള്ളി, തനത് കൈത്തറി വസ്ത്രങ്ങൾ, കാർഷിക ഉപകരണങ്ങൾ, നടീൽ തൈകൾ, മിൽമ, ആരോഗ്യ പരിപാലന സാമഗ്രികൾ, ഭക്ഷണ സ്റ്റാളുകൾ തുടങ്ങി വിവിധ ഉല്പന്നങ്ങളുടെ പ്രദർശ്ശനവും വിപണനവും നടന്നു. ഏതാണ്ട് പത്ത് ലക്ഷം രൂപയുടെ സാധനങ്ങൾ വിറ്റതായി കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312963/anthoor-municipality-kudumbashree-onachanda)