---
title: "നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി വയോധികന്‍ പിടിയില്‍"
english_title: "tobacco products"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312782/tobacco-products"
published_at: "2025-09-03T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b840cb50f6c_Untitled-2_web.jpg"
keywords: []
---

# നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി വയോധികന്‍ പിടിയില്‍

> **Lead Summary:** തളിപ്പറമ്പ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി വയോധികന്‍ പോലീസ് പിടിയില്‍.കൂവേരി ശ്രീമാന്യമംഗലത്തെ മീത്തലെ പുരയില്‍ വീട്ടില്‍ പി.നാരായണനെയാണ്തളിപ്പറമ്പ് എസ്.ഐ കെ.ടി.വി.രാജേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

## Article Content

തളിപ്പറമ്പ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി വയോധികന്‍ പോലീസ് പിടിയില്‍.കൂവേരി ശ്രീമാന്യമംഗലത്തെ മീത്തലെ പുരയില്‍ വീട്ടില്‍ പി.നാരായണനെയാണ്തളിപ്പറമ്പ് എസ്.ഐ കെ.ടി.വി.രാജേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇന്ന് വൈകുന്നേരം മൂന്നോടെ എളമ്പേരം അപ്പിച്ചായി തട്ടുകടക്ക് സമീപം വെച്ചാണ് പോലീസ് നാരായണനെ പിടികൂടിയത്.25 പേക്കറ്റ് ഹാന്‍സ്, 40 പേക്കറ്റ് കൂള്‍ലിപ് എന്നിയാണ് പിടിച്ചെടുത്തത്.

ഗ്രേഡ് എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍ സി.പി.ഒ വിപീഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312782/tobacco-products)