---
title: "ഓണക്കിറ്റുകൾ വിതരണം ചെയ്ത്  ചപ്പാരപ്പടവ് ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ്."
english_title: "nss"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312730/nss"
published_at: "2025-09-03T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b809856841e_news-card.jpg"
keywords: []
---

# ഓണക്കിറ്റുകൾ വിതരണം ചെയ്ത്  ചപ്പാരപ്പടവ് ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ്.

> **Lead Summary:** **ചപ്പാരപ്പടവ്: **ചപ്പാരപ്പടവ് ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവീസ് യൂണിറ്റ് മാനസ ഗ്രാമമായി ദത്തെടുത്ത മഠoതട്ടിലെ നിർധനരായ ഇരുപതിലേറേ കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.

## Article Content

**ചപ്പാരപ്പടവ്: **ചപ്പാരപ്പടവ് ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവീസ് യൂണിറ്റ് മാനസ ഗ്രാമമായി ദത്തെടുത്ത മഠoതട്ടിലെ നിർധനരായ ഇരുപതിലേറേ കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.

ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങൾ, അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഉൾപ്പെടുന്ന ഭക്ഷ്യ കിറ്റാണ് എൻ.എസ്.എസ് വോളണ്ടിയർമാർ തയ്യാറാക്കി വിതരണം ചെയ്തത്.

സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. അഹമ്മദ് എം.പി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി മനീഷ എൻ എസ്, അധ്യാപകരായ ശ്രീമതി അനിത കൂന്താനം ശ്രീ അൻവർ കെ.പി, വോളണ്ടിയർ ലീഡർമാരായ അതുല്യ കെ.വി, മുഹമ്മദ് വി എന്നിവർ ഓണക്കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312730/nss)