---
title: "ഏമ്പേറ്റ് ജംഗ്ഷനിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്"
english_title: "accident at embett"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312650/accident-at-embett"
published_at: "2025-09-03T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b7cbc782288_news-card.jpg"
keywords: []
---

# ഏമ്പേറ്റ് ജംഗ്ഷനിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** **പരിയാരം: **സ്വകാര്യബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ ഏമ്പേറ്റിലെ ശ്രീധരന്‍, ബസ് കണ്ടക്ടര്‍ ജയേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

## Article Content

**പരിയാരം: **സ്വകാര്യബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ ഏമ്പേറ്റിലെ ശ്രീധരന്‍, ബസ് കണ്ടക്ടര്‍ ജയേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ ഒന്‍പതോടെയായിരുന്നു അപകടം.കണ്ണൂരില്‍നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന കെ.എല്‍-13 എ.ജി-3035 മാനസം എന്ന ബസ് നിയന്ത്രണം വിട്ട് റോഡിന് നടുവിലെ ഡിവൈഡറിലേക്ക് കയറുകയായിരുന്നു, ഇതിനിടയിലാണ് ബസിടിച്ച് ശ്രീധരന് പരിക്കേറ്റത്.

ഇരുവരേയും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312650/accident-at-embett)