---
title: "വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറി തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചുകടത്തിയതിന് ഒരാള്‍ക്കെതിരെ കേസ്"
english_title: "case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312641/case"
published_at: "2025-09-03T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b7c5a31a28f_images.jfif"
keywords: []
---

# വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറി തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചുകടത്തിയതിന് ഒരാള്‍ക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂര്‍: **വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറി തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചുകടത്തിയതിന് ഒരാള്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.

## Article Content

**കണ്ണൂര്‍: **വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറി തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചുകടത്തിയതിന് ഒരാള്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.

മനാസ് എന്നയാളുടെ പേരിലാണ് കേസ്.ഇക്കഴിഞ്ഞ ജൂലായ്-28 ന് പുഴാതി സ്വാമിമഠത്തിന് സമീപമുള്ള പറമ്പില്‍ നിന്നാണ് 70,000 രൂപ വിലവരുന്ന മരങ്ങള്‍ മോഷണംപോയത്.

കോഴിക്കോട് വെസ്റ്റ്ഹില്‍ അത്താണിക്കല്‍ പാസ്‌പോര്‍ട്ട് ഓഫീസിന് സമീപത്തെ തേജസ് വീട്ടില്‍ ജവഹറിന്റെ ഭാര്യ റോസ് ജവഹറിന്റെ പരാതിയിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312641/case)