---
title: "പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "onam celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312638/onam-celebration"
published_at: "2025-09-03T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b7c27689e05_news-card.jpg"
keywords: []
---

# പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:** പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതി, കൃഷിഭവൻ, വെറ്റിറിനറി ഡിസ്പെൻസറി, ഹോമിയോ ഡിസ്പെൻസറി, ഗ്രാമപഞ്ചായത്ത് ജീവനക്കാരുടെയും കൂട്ടായ്മയിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

## Article Content

**തളിപ്പറമ്പ:** പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതി, കൃഷിഭവൻ, വെറ്റിറിനറി ഡിസ്പെൻസറി, ഹോമിയോ ഡിസ്പെൻസറി, ഗ്രാമപഞ്ചായത്ത് ജീവനക്കാരുടെയും കൂട്ടായ്മയിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

ഓണപൂക്കളം ഒരുക്കുകയും ഓണസദ്യയും നടത്തി. തിരുവാതിരക്കളിയുൾപെടെയുള്ള കലാമത്സരങ്ങളും നടത്തി.മുറിയാത്തോടെപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നഓണാഘോഷപരിപാടികൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി കുഞ്ഞികൃഷ്ണൻഎം സുനിത,പഞ്ചായത്ത് മെമ്പർമാരായവി ആർ ജോത്സന,ഇ ശ്രുതി, കൃഷി ഓഫീസർരാഗിഷരാമദാസ്, വെറ്ററിനറി സർജൻ ഡോ: ഷെഫ്ന ഹസ്സൻ,ഹോമിയോ ഡിസ്പെൻസറിമെഡിക്കൽ ഓഫീസർ ഡോ: കെ ജി റൊണാൾഡ് എന്നിവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടരി ബിനുവർഗ്ഗീസ് സ്വാഗതവും പി വി ഷീബ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312638/onam-celebration)