---
title: "കണ്ണൂർ ഗവ: മെഡിക്കർ കോളേജിലെ എല്ലാ ഡയാലിസിസ് രോഗികൾക്കും ഭക്ഷ്യ കിറ്റ് നൽകി ദയ ചാരിറ്റബിൾ സൊസൈറ്റി"
english_title: "daya charitable society"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312634/daya-charitable-society"
published_at: "2025-09-03T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b7be7f5d8a9_news-card.jpg"
keywords: []
---

# കണ്ണൂർ ഗവ: മെഡിക്കർ കോളേജിലെ എല്ലാ ഡയാലിസിസ് രോഗികൾക്കും ഭക്ഷ്യ കിറ്റ് നൽകി ദയ ചാരിറ്റബിൾ സൊസൈറ്റി

> **Lead Summary:** **പരിയാരം: **കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ എത്തി ഡയാലിസിസ് ചെയ്യുന്ന 125 രോഗികൾക്ക് ദയ ചാരിറ്റബിൾ സൊസൈറ്റി ഓണത്തിന് ഭക്ഷ്യ സാധനങ്ങളുടെ കിറ്റ് നൽകി. ഓണക്കിറ്റ് വിതരണം മുൻ എം എൽ എ യും ദയയുടെ രക്ഷാധികാരിയുമായ ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ പത്മനാഭൻ അധ്യക്ഷനായി.

## Article Content

**പരിയാരം: **കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ എത്തി ഡയാലിസിസ് ചെയ്യുന്ന 125 രോഗികൾക്ക് ദയ ചാരിറ്റബിൾ സൊസൈറ്റി ഓണത്തിന് ഭക്ഷ്യ സാധനങ്ങളുടെ കിറ്റ് നൽകി. ഓണക്കിറ്റ് വിതരണം മുൻ എം എൽ എ യും ദയയുടെ രക്ഷാധികാരിയുമായ ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ പത്മനാഭൻ അധ്യക്ഷനായി.

മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ: സൈറു ഫിലിപ്പ്, മെഡിക്കൽ സൂപ്രണ്ട് ഡോ.സുദീപ്, വൈസ് പ്രിൻസിപ്പാൾ ഡോ: ഷീബ ദാമോദർ, പി വി. ബാലകൃഷ്ണൻ, പി വി. രഞ്ചിത്ത് കുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി സീബ ബാലൻ സ്വാഗതവും വൈസ് ചെയർമാൻ എം വി രാജീവൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312634/daya-charitable-society)