---
title: "ഓർമ്മച്ചെപ്പ് 95 പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "alumni family reunion"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312565/alumni-family-reunion"
published_at: "2025-09-02T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6e740085d2_news-card.jpg"
keywords: []
---

# ഓർമ്മച്ചെപ്പ് 95 പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** 1994- 95 വർഷം പറശ്ശിനിക്കടവ് ഹൈസ്കൂളിൽ എസ്എസ്എൽസി പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഓർമ്മച്ചെപ്പ് 95 ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമവും ഓണാഘോഷവും പഠിച്ചിറങ്ങിയ പറശ്ശിനിക്കടവ് ഹൈസ്കൂളിൽ അങ്കണത്തിൽ വച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും പങ്കുചേർന്നു. ഇതിനോടകം തന്നെ നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഈ വിദ്യാർത്ഥി കൂട്ടായ്മ ഏറ്റെടുത്തു നടത്തിയിരുന്നു.

## Article Content

1994- 95 വർഷം പറശ്ശിനിക്കടവ് ഹൈസ്കൂളിൽ എസ്എസ്എൽസി പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഓർമ്മച്ചെപ്പ് 95 ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമവും ഓണാഘോഷവും പഠിച്ചിറങ്ങിയ പറശ്ശിനിക്കടവ് ഹൈസ്കൂളിൽ അങ്കണത്തിൽ വച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും പങ്കുചേർന്നു. ഇതിനോടകം തന്നെ നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഈ വിദ്യാർത്ഥി കൂട്ടായ്മ ഏറ്റെടുത്തു നടത്തിയിരുന്നു.

ഓർമ്മച്ചെപ്പ് 95 കൂട്ടായ്മയുടെ സെക്രട്ടറി അനീഷ് ആലക്കാടൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നിഷിൽ കടമ്പേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സന്ദീപ് പി എം ,,,സനിത, രേഷ്മ, ശ്രീജ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ അംഗങ്ങളുടെ മക്കളിൽ SSLC, PLUS 2, LSS, USS മികച്ച വിജയം നേടിയവരെയും മറ്റ് മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ആദരിച്ചു.

ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങൾക്ക് സന്തോഷ്, മഹേഷ്, സിബിൻ, വിജീഷ്, ബാബു,രജീഷ്, വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312565/alumni-family-reunion)