---
title: "മാലിന്യങ്ങൾ കത്തിച്ചതിന് പാപ്പിനിശ്ശേരിയിൽ സ്ഥാപനങ്ങൾക്ക് 15000 രൂപ പിഴ ചുമത്തി"
english_title: "burning waste"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312564/burning-waste"
published_at: "2025-09-02T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6e5a114f8d_news-card.jpg"
keywords: []
---

# മാലിന്യങ്ങൾ കത്തിച്ചതിന് പാപ്പിനിശ്ശേരിയിൽ സ്ഥാപനങ്ങൾക്ക് 15000 രൂപ പിഴ ചുമത്തി

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പാപ്പിനിശ്ശേരി സെൻട്രലിലെ ആർ & ആർ ഓട്ടോ ഗാരേജ് പത്തിരി സ്ട്രീറ്റ് ഫുഡ്‌, കാട്ട്യത്ത് പ്രവർത്തിച്ചു വരുന്ന ക്വാർട്ടേഴ്‌സ് എന്നിവയ്ക്ക് 15000 രൂപ പിഴ ചുമത്തി.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പാപ്പിനിശ്ശേരി സെൻട്രലിലെ ആർ & ആർ ഓട്ടോ ഗാരേജ് പത്തിരി സ്ട്രീറ്റ് ഫുഡ്‌, കാട്ട്യത്ത് പ്രവർത്തിച്ചു വരുന്ന ക്വാർട്ടേഴ്‌സ് എന്നിവയ്ക്ക് 15000 രൂപ പിഴ ചുമത്തി.

പത്തിരി സ്ട്രീറ്റ് ഫുഡിലെയും ആർ & ആർ ഓട്ടോ ഗാരേജിൽ നിന്നുമുള്ള മാലിന്യങ്ങൾ പൊതു റോഡിനു സമീപം ഇരുമ്പ് ഡ്രമിലും സമീപ പ്രദേശത്തും കൂട്ടിയിട്ട് കത്തിച്ചതിനും പത്തിരി സ്ട്രീറ്റ് ഫുഡിലെ അടുക്കളയിൽ നിന്നുള്ള മലിന ജലം തുറസായി ഒഴുക്കി വിട്ടതിനും ഹോട്ടലിന് 7500 രൂപയും വർക്ക്‌ ഷോപ്പിന് 5000 രൂപയും പിഴ ചുമത്തി.

കാട്ട്യത്തെ ക്വാർട്ടേഴ്സിൽ നിന്നും മാലിന്യങ്ങൾ കത്തിച്ചതിന് ക്വാർട്ടേഴ്സിനും 2500 രൂപ പിഴയിട്ടു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങൾ അലൻ ബേബി, ദിബിൽ സി കെ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുമിൽ കെ വി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312564/burning-waste)