---
title: "ആയിഷ റഷയുടെ മരണം: ആൺസുഹൃത്തിനെതിരെ തെളിവുകൾ"
english_title: "Suicide "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312546/suicide"
published_at: "2025-09-02T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6cd151b46a_Screenshot_20250902_162441_WhatsApp.jpg"
keywords: []
---

# ആയിഷ റഷയുടെ മരണം: ആൺസുഹൃത്തിനെതിരെ തെളിവുകൾ

> **Lead Summary:** കോഴിക്കോട്: സരോവരത്തെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ആയിഷ റഷയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ തെളിവുകൾ. മരിച്ച ആയിഷ റഷയുടെ വാട്സ് ആപ്പ് ചാറ്റുകളാണ് പോലീസ് കണ്ടെത്തിയത്. ആയിഷ കടുത്ത മാനസിക സമ്മർ​ദ്ദത്തിൽ ആയിരുന്നുവെന്നും ജിം ട്രെയിനറായ ബഷീറുദ്ദീനും ആയിഷയുമായി നിരന്തരം വഴക്കുണ്ടായിരുന്നു.

## Article Content

കോഴിക്കോട്: സരോവരത്തെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ആയിഷ റഷയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ തെളിവുകൾ. മരിച്ച ആയിഷ റഷയുടെ വാട്സ് ആപ്പ് ചാറ്റുകളാണ് പോലീസ് കണ്ടെത്തിയത്. ആയിഷ കടുത്ത മാനസിക സമ്മർ​ദ്ദത്തിൽ ആയിരുന്നുവെന്നും ജിം ട്രെയിനറായ ബഷീറുദ്ദീനും ആയിഷയുമായി നിരന്തരം വഴക്കുണ്ടായിരുന്നു.

ആയിഷയുടെ സുഹൃത്തുക്കളുടെ മൊഴി എടുത്ത ശേഷം ബഷീറുദ്ദീനെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങളുടെ ഉൾപ്പടെ അടിസ്ഥാനത്തിൽ ആയിഷയുടേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. കോഴിക്കോട് അത്തോളി സ്വദേശിയായ ആയിഷയെ കഴിഞ്ഞ ദിവസമാണ് സരോവരത്തെ ആൺസുഹൃത്തിന്റെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312546/suicide)