---
title: "പട്ടുവം കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ഓണ സമൃദ്ധി 2025 കർഷക ചന്ത ആരംഭിച്ചു"
english_title: "pattuvam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312464/pattuvam"
published_at: "2025-09-02T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b67f6393ebd_news-card.jpg"
keywords: []
---

# പട്ടുവം കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ഓണ സമൃദ്ധി 2025 കർഷക ചന്ത ആരംഭിച്ചു

> **Lead Summary:** **തളിപ്പറമ്പ: **പട്ടുവം കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ഓണ സമൃദ്ധി 2025 കർഷക ചന്ത ആരംഭിച്ചു .മുറിയാത്തോടെ ഗ്രാമപഞ്ചായത്ത് കോമ്പൗണ്ടിലാണ് കർഷക ചന്ത തുടങ്ങിയത്. കൃഷി വകുപ്പ്, ഹോർട്ടി കോർപ്, വി എഫ് പി സി കെ സഹകരണത്തോടെയാണ്ചന്തപ്രവർത്തിക്കുന്നത്.

## Article Content

**തളിപ്പറമ്പ: **പട്ടുവം കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ഓണ സമൃദ്ധി 2025 കർഷക ചന്ത ആരംഭിച്ചു .മുറിയാത്തോടെ ഗ്രാമപഞ്ചായത്ത് കോമ്പൗണ്ടിലാണ് കർഷക ചന്ത തുടങ്ങിയത്. കൃഷി വകുപ്പ്, ഹോർട്ടി കോർപ്, വി എഫ് പി സി കെ സഹകരണത്തോടെയാണ്ചന്തപ്രവർത്തിക്കുന്നത്.

സപ്ത0ബർ 4 വരെ ചന്ത ഉണ്ടായിരിക്കും.കർഷക ചന്തയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി ശ്രീമതി നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്വി വി രാജൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി കുഞ്ഞികൃഷ്ണൻ,എം സുനിത,ഗ്രാമപഞ്ചായത്ത് മെമ്പർമാരായവി ആർ ജോത്സന,ഇ ശ്രുതി, ഗ്രാമ പഞ്ചായത്ത് സെക്രട്ടരി ബിനു വർഗീസ് പ്രസംഗിച്ചു.

കൃഷി ഓഫീസർരാഗിഷ രാമദാസ്സ്വാഗതവുംകൃഷി അസി: കെ മനോജ്കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312464/pattuvam)