---
title: "പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് ലഹരി വില്പന: രാസ ലഹരിയുമായി യുവാവ് പിടിയിൽ"
english_title: "arrest with mdma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312429/arrest-with-mdma"
published_at: "2025-09-01T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b5b35fafa4e_news-card.jpg"
keywords: []
---

# പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് ലഹരി വില്പന: രാസ ലഹരിയുമായി യുവാവ് പിടിയിൽ

> **Lead Summary:** പാപ്പിനിശ്ശേരി എക്സൈസ് ഇൻപെക്ടട്ടറും പാർട്ടിയും എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിയാരം ശ്രീസ്ഥ മെഡിക്കൽ കോളേജ പരിസരത്ത് വെച്ച് കടന്നപ്പള്ളി കക്കരക്കാവ് റോഡിൽ സമീഹ് വീട്ടിൽ അബ്ദുൾ സമീഹ് സാലു എന്നയാളെ രാസ ലഹരി ആയ 2.812 ഗ്രാം MDMA സഹിതം അറസ്റ്റ് ചെയ്തു.

## Article Content

പാപ്പിനിശ്ശേരി എക്സൈസ് ഇൻപെക്ടട്ടറും പാർട്ടിയും എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിയാരം ശ്രീസ്ഥ മെഡിക്കൽ കോളേജ പരിസരത്ത് വെച്ച് കടന്നപ്പള്ളി കക്കരക്കാവ് റോഡിൽ സമീഹ് വീട്ടിൽ അബ്ദുൾ സമീഹ് സാലു എന്നയാളെ രാസ ലഹരി ആയ 2.812 ഗ്രാം MDMA സഹിതം അറസ്റ്റ് ചെയ്തു.

പരിയാരം, പയ്യന്നൂർ , പഴയങ്ങാടി , മാതമംഗലം എന്നി സ്ഥലങ്ങളിൽ യുവതി യുവാക്കൾക്ക് വിൽപ്പന നടത്തുന്നതാണ് പ്രധാന രീതി. ഇതര സംസ്ഥനങ്ങളിൽ നിന്നും കൊണ്ട് വന്ന് മെഡിക്കൽ കോളേജ് പരിസരപ്രദേശങ്ങളിൽ ആണ് കുടുതലായും വിൽപ്പന നടത്തുന്നത്. ചില അപ്പാർട്ട്മെൻ്റുകൾ കേന്ദ്രികരിച്ച് ലഹരി ഉപയോഗവും വിതരണവുമുണ്ട് എന്നും ചില വിദ്യാർത്ഥികൾ ലഹരിക്ക് അടിമകൾ ആണ് ഇ വിദ്യാർത്ഥികളെ ഉപയോഗിച്ച് വിൽപന നടത്താറുണ്ട് എന്നും എക്സൈസിന് കൃത്യമായ വിവരം ഉണ്ട്.

പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സർവ്വജ്ഞൻ .എം.പി പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് പങ്കജാഷൻ. സി. ശ്രീകുമാർ. വി.പി രജിരാഗ് പി പി . രമിത്ത് . കെ, വനിത സിവിൽ എക്സൈസ് ഓഫിസർ ജിഷ. പി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312429/arrest-with-mdma)