---
title: "കൊട്ടിയൂർ അമ്പായത്തോട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ: കണ്ടത് വനപാലകർ"
english_title: "maoist at kottiyoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31236/maoist-at-kottiyoor"
published_at: "2022-03-12T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c268b7c38e_Untitled-2 web-Recovered.jpg"
keywords: []
---

# കൊട്ടിയൂർ അമ്പായത്തോട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ: കണ്ടത് വനപാലകർ

> **Lead Summary:** **കൊട്ടിയൂർ: **അമ്പായത്തോട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. പാൽച്ചുരം കോളനിക്ക് എതിർവശം കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ പള്ളിയറ ചെക്ക്ഡാമിന് സമീപമാണ് മാവേയിറ്റുകൾ എത്തിയത്.

## Article Content

**കൊട്ടിയൂർ: **അമ്പായത്തോട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. പാൽച്ചുരം കോളനിക്ക് എതിർവശം കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ പള്ളിയറ ചെക്ക്ഡാമിന് സമീപമാണ് മാവേയിറ്റുകൾ എത്തിയത്.

ആയുധ ധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്ത്രിയും അടങ്ങിയ സംഘമാണ് ഉണ്ടായിരുന്നത്. വനപാലകരാണ് ഇവരെ കണ്ടത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേളകം പോലീസ് യു എ പി എ ചുമത്തി കേസെടുത്തു. മാവോയിസ്റ്റ് നേതാവ് മൊയിതീൻ സംഘത്തിലുണ്ടായിരുന്നതായി വനപാലകർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31236/maoist-at-kottiyoor)