---
title: "നേതൃസംഗമവും ഖത്തമുൽ ഖുർആൻ ദുആ മജ്ലിസും അനുസ്മരണവും സംഘടിപ്പിച്ചു"
english_title: "khatmul quran majlis"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31232/khatmul-quran-majlis"
published_at: "2022-03-12T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c2140d8c4f_Untitled-2 web-Recovered.jpg"
keywords: []
---

# നേതൃസംഗമവും ഖത്തമുൽ ഖുർആൻ ദുആ മജ്ലിസും അനുസ്മരണവും സംഘടിപ്പിച്ചു

> **Lead Summary:** **ബക്കളം: **ന്യൂനപക്ഷ രാഷ്ട്രീയത്തിൻ്റെ അമരക്കാരനും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ഖത്തമുൽ ഖുർആൻ ദുആ മജ്ലിസും മുസ്‌ലിം ലീഗ്, യൂത്ത്‌ലീഗ്, എംഎസ്എഫ്, വനിതാ ലീഗ്, ഹരിത ശാഖ ഭാരവാഹികളുടെ നേതൃ സംഗമവും സംഘടിപ്പിച്ചു.

## Article Content

**ബക്കളം: **ന്യൂനപക്ഷ രാഷ്ട്രീയത്തിൻ്റെ അമരക്കാരനും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ഖത്തമുൽ ഖുർആൻ ദുആ മജ്ലിസും മുസ്‌ലിം ലീഗ്, യൂത്ത്‌ലീഗ്, എംഎസ്എഫ്, വനിതാ ലീഗ്, ഹരിത ശാഖ ഭാരവാഹികളുടെ നേതൃ സംഗമവും സംഘടിപ്പിച്ചു.

മുസ്ലിം ലീഗ് ബക്കളം ശാഖ ജനറൽ സെക്രട്ടറി കബീർ.ബി യുടെ അദ്ധ്യക്ഷതയിൽ യൂത്ത്‌ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി മുഹ്സിൻ ബക്കളം ഉദ്ഘാടനം ചെയ്തു. ഉസ്താദ് സിദ്ധീഖ് ദാരിമി ബക്കളം അനുസ്മരണ പ്രഭാഷണത്തിനും ഖത്തമുൽ ഖുർആൻ ദുആ മജ്ലിസിനും നേതൃത്വം നൽകി.

മുസ്‌ലിം ലീഗ് ആന്തൂർ മുൻസിപ്പൽ ട്രഷറർ മുഹമ്മദലി.കെ.ബക്കളം ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ പെയിൻ & പാലിയേറ്റീവ് കൺവീനർ സിറാജുദ്ധീൻ.ബി ആന്തൂർ മുൻസിപ്പൽ യൂത്ത്‌ലീഗ് വൈസ് പ്രസിഡണ്ട് അയ്യൂബ്.സി.എച്ച് ജോ:സെക്രട്ടറി ഷബീർ. സി.എച്ച് മുസ്‌ലിം ലീഗ് ശാഖ ജോ:സെക്രട്ടറി യൂനുസ്.ടി.കെ യൂത്ത്‌ലീഗ് ശാഖ ട്രഷറർ സിനാൻ.എം തുടങ്ങിയവർ സംസാരിച്ചു. യൂത്ത്‌ലീഗ് ശാഖ പ്രസിഡണ്ട് സാഹിദ്.സി സ്വാഗതവും വൈസ് പ്രസിഡണ്ട് മുഫീദ്.കെ.പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31232/khatmul-quran-majlis)