---
title: "കെ സി എസ് പി എ പയ്യന്നൂർ താലൂക്ക് കമ്മിറ്റി പി.വി.കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "kcspa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312309/kcspa"
published_at: "2025-09-01T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b5268d4ee87_news-card.jpg"
keywords: []
---

# കെ സി എസ് പി എ പയ്യന്നൂർ താലൂക്ക് കമ്മിറ്റി പി.വി.കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** കെ സി എസ് പി എ പയ്യന്നൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തി ൽ സംസ്ഥാന കമ്മിറ്റി മെമ്പർ പി.വി.കരുണാകരൻ അനുസ്മരണം ആഗസ്ത് 31 ന് മാതമംഗലം എരമം കുറ്റൂർ ബേങ്കിൻ്റെ ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

## Article Content

കെ സി എസ് പി എ പയ്യന്നൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തി ൽ സംസ്ഥാന കമ്മിറ്റി മെമ്പർ പി.വി.കരുണാകരൻ അനുസ്മരണം ആഗസ്ത് 31 ന് മാതമംഗലം എരമം കുറ്റൂർ ബേങ്കിൻ്റെ ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

താലൂക്ക് പ്രസിഡണ്ട് ശ്രി. എം ദാമോദരൻ്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ടി . തമ്പാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് പെൻഷൻ ബോർഡ് മെമ്പർ ശ്രീ. എൻ.വി. അജയകുമാറിനെ ആദരിച്ചു. പി.വി. ബാലകൃഷ്ണൻ, കെ.വി ഗോവിന്ദൻ, കെ.പി. പ്രഭാകരൻ, കെ.എം നാരായണൻ,എന്നിവർ ആശംസ പ്രസംഗം നടത്തി. ശ്രീ.പി.കെ.കൃഷ്ണൻ സ്വാതവും, ശ്രീ.പി.വി ശങ്കരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312309/kcspa)