---
title: "തളിപ്പറമ്പിൽ ആധുനിക ബസ്സ് സ്റ്റാൻഡ് അനുവദിക്കണം മലിന ജലപ്രശ്നം പരിഹരിക്കണം; അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ "
english_title: "women association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312307/women-association"
published_at: "2025-09-01T10:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b5250cce375_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ ആധുനിക ബസ്സ് സ്റ്റാൻഡ് അനുവദിക്കണം മലിന ജലപ്രശ്നം പരിഹരിക്കണം; അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ 

> **Lead Summary:** **തളിപ്പറമ്പ:**തളിപ്പറമ്പിൽ ആധുനിക ബസ്‌ സ്‌റ്റാൻഡ് അനുവദിക്ക ണമെന്നും, തളിപ്പറമ്പിലെ മലിനജലപ്രശ്നം പരിഹരിക്കണമെന്നും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**തളിപ്പറമ്പ:**തളിപ്പറമ്പിൽ ആധുനിക ബസ്‌ സ്‌റ്റാൻഡ് അനുവദിക്ക ണമെന്നും, തളിപ്പറമ്പിലെ മലിനജലപ്രശ്നം പരിഹരിക്കണമെന്നും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

പൂക്കോത്ത്‌ നട കെ കെ എൻ പരിയാരം ഹാളിൽ (പി പി മാധവി നഗർ)എ ഐ ഡബ്ള്യു എ സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.വി സതീദേവി, എം പി സജീറ,പി ടി രുഗ്‌മിണി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.പി വത്സല രക്തസാക്ഷി പ്രമേയവുംഎ ജി തങ്കമണി അനുശോചന പ്രമേയവും അവതരിപ്പിച്ചു.ടി ലത പ്രവർത്തന റിപ്പോർടുംഎം വി സരള സംഘടന റിപ്പോർടും അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറി പി കെ ശ്യാമള, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ജലജ, ഒ സുഭാഗ്യം, ഓമന മുരളീധരൻ, ഷീല അഗസ്‌റ്റിൻ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ചെയർമാൻ ടി ബാലകൃഷ്‌ണൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ: വി സതീദേവി (പ്രസിഡന്റ്‌),സി ഗൗരി, ടി യു സുനിത (വൈസ് പ്രസിഡണ്ട്മാർ), ടി ലത (സെക്രട്ടറി),പി വത്സല,കെ ലളിത(ജോ:സെക്രട്ടരി),കെ അമ്മാളു (ട്രഷറർ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312307/women-association)