---
title: "ആഗോള അയ്യപ്പ സംഗമത്തിൽ ക്ഷണിക്കേണ്ടത് വിശ്വാസികളെ, വർഗീയവാദികളെ ക്ഷണിക്കരുതെന്നാണ് അഭിപ്രായം' -എം വി ഗോവിന്ദൻ"
english_title: "Mv Govindan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312253/mv-govindan"
published_at: "2025-08-31T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b46caa935a4_Screenshot_20250831_210629_Samsung_Internet.jpg"
keywords: []
---

# ആഗോള അയ്യപ്പ സംഗമത്തിൽ ക്ഷണിക്കേണ്ടത് വിശ്വാസികളെ, വർഗീയവാദികളെ ക്ഷണിക്കരുതെന്നാണ് അഭിപ്രായം' -എം വി ഗോവിന്ദൻ

> **Lead Summary:** ആഗോള അയ്യപ്പ സംഗമം നടത്താനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് രാജ്യം മുഴുവൻ അംഗീകാരം നൽകിയെന്നും സംഗമത്തിൽ വർഗീയവാദികളെ ക്ഷണിക്കരുതെന്നുമാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആദ്യം ശക്തമായി എതിർത്ത ഒരാൾ ഇപ്പോൾ പറഞ്ഞത് ക്ഷണിച്ചാൽ പോകും എന്നാണ്. സംഗമത്തിൽ വിശ്വാസികളെയാണ് ക്ഷണിക്കേണ്ടത്.ഞങ്ങൾ വിശ്വാസികൾക്കെതിരല്ല. അത് തുറന്ന് പറയുന്നതിൽ ഒരു മടിയുമില്ല.

## Article Content

ആഗോള അയ്യപ്പ സംഗമം നടത്താനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് രാജ്യം മുഴുവൻ അംഗീകാരം നൽകിയെന്നും സംഗമത്തിൽ വർഗീയവാദികളെ ക്ഷണിക്കരുതെന്നുമാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആദ്യം ശക്തമായി എതിർത്ത ഒരാൾ ഇപ്പോൾ പറഞ്ഞത് ക്ഷണിച്ചാൽ പോകും എന്നാണ്. സംഗമത്തിൽ വിശ്വാസികളെയാണ് ക്ഷണിക്കേണ്ടത്.ഞങ്ങൾ വിശ്വാസികൾക്കെതിരല്ല. അത് തുറന്ന് പറയുന്നതിൽ ഒരു മടിയുമില്ല.

അന്ധവിശ്വാസങ്ങൾക്കെതിരെ വിശ്വാസികളെ കൂടെ നിർത്തി എതിർക്കാൻ കഴിയണം. വിശ്വാസികളെ കൂടെ ചേർത്ത് വർഗീയവാദികളെ എതിർക്കണമെന്നും

അതേസമയം, യുഡിഎഫും ബിജെപിയും ബഹിഷ്കരിച്ച ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസിൻ്റെ പൂർണ്ണ പിന്തുണ നൽകിയിരുന്നു. ആഗോള അയ്യപ്പ സംഗമം നല്ല ഉദ്ദേശത്തോടെ ആകണമെന്നും അയ്യപ്പസംഗമ സമിതിയുടെ നേതൃത്വത്തിൽ രാഷ്ട്രീയം പാടില്ലെന്നുമാണ് എൻഎസ്എസ്ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ ആവശ്യം. അയ്യപ്പ സംഗമത്തിൽ ആശങ്ക പ്രകടിപ്പിച്ച് യോഗക്ഷേമസഭയും രംഗത്തെത്തിയിരുന്നു. അയ്യപ്പസംഗമം സാമ്പത്തിക ലാഭത്തിനോ ഇലക്ഷൻ സ്റ്റണ്ടോ ആണെന്ന് സംശയിക്കുന്നതായി അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരി വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312253/mv-govindan)