---
title: "തളിപ്പറമ്പ് മുത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ ഇവർ നയിക്കും "
english_title: "moothedath pta"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312086/moothedath-pta"
published_at: "2025-08-30T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b311a063956_schooool-avadhi.jpg"
keywords: []
---

# തളിപ്പറമ്പ് മുത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ ഇവർ നയിക്കും 

> **Lead Summary:** തളിപ്പറമ്പ : നഗരഹൃദയത്തിൽ തളിപ്പറമ്പിൻ്റെ തിലകക്കുറിയായി കഴിഞ്ഞ 131വർഷമായി പ്രവർത്തിക്കുന്ന മൂത്തേടത്ത് ഹയസെക്കൻഡറി സ്കൂളിലെ ജനറൽ ബോഡി യോഗം ചേർന്നു. പി.ടി.എ പ്രസിഡണ്ട് ടി.വി വിനോദ് അധ്യക്ഷത വഹിച്ചു.

## Article Content

തളിപ്പറമ്പ : നഗരഹൃദയത്തിൽ തളിപ്പറമ്പിൻ്റെ തിലകക്കുറിയായി കഴിഞ്ഞ 131വർഷമായി പ്രവർത്തിക്കുന്ന മൂത്തേടത്ത് ഹയസെക്കൻഡറി സ്കൂളിലെ ജനറൽ ബോഡി യോഗം ചേർന്നു. പി.ടി.എ പ്രസിഡണ്ട് ടി.വി വിനോദ് അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ എജുക്കേഷണൽ സൊസൈറ്റി സെക്രട്ടറി മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ രത്നാകരൻ മാസ്റ്റർ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സത്യഭാമ, പ്രിൻസിപ്പൽ ഡോ. ദേവിക, മദർ പി.ടിഎ പ്രസിഡണ്ട് നിഷ, സന്തോഷ് മാസ്റ്റർ, പി.ടിഎ വൈസ് പ്രസിഡണ്ടി വി.കെ ഷാജി തുടങ്ങിയവർ സംസാരിച്ചു.

വിദ്യാർത്ഥികൾക്ക് ആഘോഷ വേളകളിൽ കളർ വസ്ത്രങ്ങൾ ധരിച്ച് എത്താം എന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് വർണ്ണശലഭങ്ങളായി എത്തിയ കുട്ടികൾ ഓണാഘോഷം പൊടിപൊടിച്ചു. വിവിധ കലാ-കായിക പരിപാടികൾ അരങ്ങേറി.

2025-26 വർഷത്തെ പി.ടി.എ ഭാരവാഹികളായി വി.കെ ഷാജി (പ്രസിഡണ്ട്) അനിൽ പുതിയവീട്ടിൽ (വൈസ് പ്രസിഡണ്ട്) സ്മിത മോഹനൻ (മദർ പി.ടി.എ പ്രസിഡണ്ട് എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312086/moothedath-pta)