---
title: "ബസ് പണിമുടക്ക്അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ. സുധാകരൻ എം.പി"
english_title: "K Sudhakaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/311600/k-sudhakaran"
published_at: "2025-08-28T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b04772279f8_Screenshot_20250828_174111_Google.jpg"
keywords: []
---

# ബസ് പണിമുടക്ക്അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ. സുധാകരൻ എം.പി

> **Lead Summary:** കണ്ണൂർ: കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് അവസാനിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജില്ലാ കലക്‌ടർക്ക് അദ്ദേഹം കത്ത് നൽകി.

## Article Content

കണ്ണൂർ: കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് അവസാനിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജില്ലാ കലക്‌ടർക്ക് അദ്ദേഹം കത്ത് നൽകി.

സ്വകാര്യ ബസ് സമരം പ്രദേശത്തെ സാധാരണ ജനങ്ങളുടെ ദൈനംദിന യാത്രകളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നും, കെ.എസ്.ആർ.ടി.സി. ബസ്സുകൾ പോലും ആവശ്യത്തിന് സർവീസ് നടത്താത്തത് ഓണക്കാലത്ത് ജനങ്ങളുടെ ദുരിതം വർധിപ്പിക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

എൻ.എച്ച്. 66 നിർമ്മാണത്തിനായി നടാൽ മുതൽ എടക്കാട് വരെയുള്ള പഴയ ദേശീയപാത അടച്ചിട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നു കെ. സുധാകരൻ അറിയിച്ചു.

യാത്രാദുരിതം കുറയ്ക്കുന്നതിനായി ജില്ലാ ഭരണകൂടം ദേശീയപാത അധികൃതരുടെയും ബസ് ഉടമകളുടെയും തൊഴിലാളികളുടെയും അടിയന്തര യോഗം വിളിച്ചു ചേർക്കണമെന്നും, ഓണക്കാലത്ത് നടാൽ-എടക്കാട് പഴയ ദേശീയപാത താൽക്കാലികമായി തുറന്നു കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/311600/k-sudhakaran)