---
title: "തളിപ്പറമ്പിൽ അമിതയാത്ര കൂലി ഈടാക്കിയ ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുത്തു"
english_title: "case against auto drivr"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31159/case-against-auto-drivr"
published_at: "2022-03-11T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b653d47f5a_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# തളിപ്പറമ്പിൽ അമിതയാത്ര കൂലി ഈടാക്കിയ ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുത്തു

> **Lead Summary:** യാത്രക്കാരനിൽ നിന്നും അമിത വാടക ചോദിച്ചു വാങ്ങിയ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസെടുത്തു. കെ എൽ 58 ജെ 6693 നമ്പർ ഓട്ടോറിക്ഷ ഡ്രൈവറാണ് മീറ്ററിൽ ഉള്ളതിനേക്കാൾ 30 രൂപ അധികം ചോദിച്ചത്.

## Article Content

യാത്രക്കാരനിൽ നിന്നും അമിത വാടക ചോദിച്ചു വാങ്ങിയ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസെടുത്തു. കെ എൽ 58 ജെ 6693 നമ്പർ ഓട്ടോറിക്ഷ ഡ്രൈവറാണ് മീറ്ററിൽ ഉള്ളതിനേക്കാൾ 30 രൂപ അധികം ചോദിച്ചത്.

മാർച്ച് ആറിന് തളിപ്പറമ്പ് ചിറവക്കിൽ നിന്നും തലോറ മുച്ചിലോട്ട്കാവ് വരെ യാത്ര ചെയ്ത യാത്രക്കാരനോട് അമിത കൂലി വാങ്ങുകയായിരുന്നു. നിവൃത്തിയില്ലാതെ തന്റെ കയ്യിൽ ഉണ്ടായിരുന്ന 80 രൂപ നൽകിയ യാത്രക്കാരൻ ട്രാൻസ്പോർട്ട് കമ്മിഷണർക്കു പരാതി നൽകി.

കണ്ണൂർ എൻഫോഴ്‌സ്മെന്റ് വിഭാഗം നടത്തിയ പരിശോധയിലാണ് ഓട്ടോറിക്ഷ ഡ്രൈവർ കുടുങ്ങിയത്. ഡ്രൈവർക്കെതിരെ കേസെടുത്ത ഉദ്യോഗസ്ഥർ പെർമിറ്റ് മരവിപ്പിക്കുവാൻ തളിപ്പറമ്പ് ജോയിന്റ് ആർ ടി ഒക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31159/case-against-auto-drivr)