---
title: "ചെറുകുന്നിൽ 'നല്ലോണം മീനോണം' മത്സ്യകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു "
english_title: "Nallonam Meenonam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/311547/nallonam-meenonam"
published_at: "2025-08-28T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ചെറുകുന്നിൽ 'നല്ലോണം മീനോണം' മത്സ്യകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു 

> **Lead Summary:** ചെറുകുന്ന്: ഫിഷറീസ് വകുപ്പ് - ചെറുകുന്ന് ഗ്രാമപഞ്ചായത്ത് സംയുക്ത നേതൃത്വത്തിൽ 'നല്ലോണം മീനോണം' പദ്ധതിയുടെ ഭാഗമായി ജലകൂട് മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി.

## Article Content

ചെറുകുന്ന്: ഫിഷറീസ് വകുപ്പ് - ചെറുകുന്ന് ഗ്രാമപഞ്ചായത്ത് സംയുക്ത നേതൃത്വത്തിൽ 'നല്ലോണം മീനോണം' പദ്ധതിയുടെ ഭാഗമായി ജലകൂട് മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി.

ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിഷ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച മത്സ്യകൂട് കൃഷി കെ.വി. ഇന്ദു എന്ന കർഷകയാണ് നടത്തിയത്.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. സജീവൻ, വാർഡ് അംഗം കെ. അനിത, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മിനി നാരായണൻ, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ കെ. സന്ധ്യ, അക്വാകൾചർ പ്രമോട്ടർ കെ.ടി. സിനി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/311547/nallonam-meenonam)