---
title: "കണ്ണൂർ നഗരത്തിൽ വീണ്ടും വൻ മയക്ക് മരുന്ന് വേട്ട: പിടികൂടിയത് വാതിൽപ്പടിയുടെ രഹസ്യ അറയിൽ നിന്ന്"
english_title: "kannur drug case today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31154/kannur-drug-case-today"
published_at: "2022-03-11T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b637a27340_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# കണ്ണൂർ നഗരത്തിൽ വീണ്ടും വൻ മയക്ക് മരുന്ന് വേട്ട: പിടികൂടിയത് വാതിൽപ്പടിയുടെ രഹസ്യ അറയിൽ നിന്ന്

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ നഗരത്തിലെ കട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്ക് മരുന്ന് ശേഖരകേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

## Article Content

**കണ്ണൂർ:** കണ്ണൂർ നഗരത്തിലെ കട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്ക് മരുന്ന് ശേഖരകേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

കഴിഞ്ഞാഴ്ച പിടിയിലായി റിമാൻ്റിൽ കഴിയുന്ന അഫ്സൽ - ബൽക്കീസ ദമ്പതികളുടെ ബന്ധുവായ മരക്കാർ കണ്ടിയിലെ കുനിയിലകത്ത് ജസീലാസിൽ ജനീസിൻ്റെ ഉടമസ്ഥതയിലുള്ള ചാലാട്പടന്ന പ്പാലത്തെ കടയിൽ വെച്ചാണ് മാരക രാസ മയക്ക് മരുന്നുകൾ പിടിച്ചെടുത്തത്. 3. 49 ഗ്രാം തൂക്കമുള്ള 207 എൽ.എസ്.ഡികൾ,32 ഗ്രാമിൻ്റെ 90 എംഡി എം എ ഗുളിക, 7 ഗ്രാമിൻ്റെ 20ഗുളികൾ ,20 ഗ്രാം ബ്രൗൺഷുഗർ ,മയക്ക് മരുന്നുകൾ തൂക്കാനുപയോഗിച്ച ഇലക്ട്രോനിക് സ് ത്രാസ് എന്നിവയാണ് ടൗൺ സി.ഐ. ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടിയത്.

മയക്ക് മരുന്നുകൾ സ്ഥാപനത്തിൻ്റെ വാതിലിൻ്റെ ചവിട്ടുപടിയിൽ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നും മൊത്തമായി കൊണ്ടുവരുന്ന മയക്ക് മരുന്നുകൾ ചില്ലറയായി വില്പന നടത്താനാണ് ചെറു പൊതികളാക്കി വെച്ചതെന്നും പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31154/kannur-drug-case-today)