---
title: "കുത്തേറ്റ് ചികിത്സയിലായിരുന്ന യുവ മോര്‍ച്ച നേതാവ് മരിച്ചു; ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റില്‍"
english_title: "yuvamorcha activist passes away palakkad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31130/yuvamorcha-activist-passes-away-palakkad"
published_at: "2022-03-11T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b450a37e01_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# കുത്തേറ്റ് ചികിത്സയിലായിരുന്ന യുവ മോര്‍ച്ച നേതാവ് മരിച്ചു; ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റില്‍

> **Lead Summary:** **പാലക്കാട്‌: ** സിപിഐഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ അടിപിടിക്കിടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച നേതാവ് മരിച്ചു. യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറാണ് മരിച്ചത്.

## Article Content

**പാലക്കാട്‌: ** സിപിഐഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ അടിപിടിക്കിടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച നേതാവ് മരിച്ചു. യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറാണ് മരിച്ചത്.

കഴിഞ്ഞ രണ്ടാം തിയതിയുണ്ടായ ആക്രമണത്തിനിടെയാണ് അരുണിന് കുത്തേറ്റത്. സംഭവത്തില്‍ രണ്ട് സിപിഐഎം പ്രവർത്തകർ അറസ്റ്റില്‍.ശിവരാത്രി ഉത്സവത്തിനിടെ പഴമ്പാലക്കോട് അമ്പലത്തിനു സമീപമാണ് ആക്രമണം ഉണ്ടായത്. ഒരു കൂട്ടം സിപിഐഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.

കമ്പികൊണ്ട് അരുണിന്റെ നെഞ്ചില്‍ കുത്തുകയും, സോഡാ ബോട്ടില്‍ എറിഞ്ഞതിനെയും തുടര്‍ന്നാണ് അരുണിന് പരുക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ അരുണ്‍ കഴിഞ്ഞ ഒമ്പത് ദിവസമായി നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് അരുണിന്റെ മരണം സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31130/yuvamorcha-activist-passes-away-palakkad)