---
title: "തൃച്ചംബരത്ത്  ഗർഭാശയ ഗള ക്യാൻസർ നിർണയ ക്യാമ്പ് നാളെ രാവിലെ 9ന്"
english_title: "yutrus cancer camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31058/yutrus-cancer-camp"
published_at: "2022-03-11T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622afc0a4eb7a_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# തൃച്ചംബരത്ത്  ഗർഭാശയ ഗള ക്യാൻസർ നിർണയ ക്യാമ്പ് നാളെ രാവിലെ 9ന്

> **Lead Summary:** **തളിപ്പറമ്പ് : **മലബാർ ദേവസ്വം ബോർഡും മലബാർ ക്യാൻസർ കെയർ സൊസൈറ്റിയും ശനിയാഴ്ച ഗർഭാശയ ഗള ക്യാൻസർ നിർണയ ക്യാമ്പ് നടത്തും.

## Article Content

**തളിപ്പറമ്പ് : **മലബാർ ദേവസ്വം ബോർഡും മലബാർ ക്യാൻസർ കെയർ സൊസൈറ്റിയും ശനിയാഴ്ച ഗർഭാശയ ഗള ക്യാൻസർ നിർണയ ക്യാമ്പ് നടത്തും.

തൃച്ചംബരം കൾച്ചറൽ സെന്റർ ലൈബ്രറിക്ക് സമീപത്തെ പുളിയപ്പാടം വീട്ടിൽ രാവിലെ ഒമ്പതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ക്യാൻസർ മുൻകൂട്ടി കണ്ടെത്താനാകുന്ന നൂതന പരിശോധനയുണ്ടാകും.35നും 55നും മധ്യേയുള്ള വിവാഹിതരായവർക്ക്‌ പങ്കെടുക്കാം. ബോധവൽക്കരണ ക്ലാസുമുണ്ട്‌. താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9744455500

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31058/yutrus-cancer-camp)