---
title: "വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന സൈബർ തട്ടിപ്പ്:  നഷ്ടമായത് 190000 രൂപ"
english_title: "Scam Alert "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/310523/scam-alert"
published_at: "2025-08-23T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9f3492b462_Screenshot_20250823_222743_Samsung_Internet.jpg"
keywords: []
---

# വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന സൈബർ തട്ടിപ്പ്:  നഷ്ടമായത് 190000 രൂപ

> **Lead Summary:** മുംബൈ :- അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങൾ തുറക്കും മുൻപ് വളരെയേറെ ശ്രദ്ധിക്കണം. ഒരു വിവാഹ ക്ഷണക്കത്ത് തുറന്ന സർക്കാർ ജീവനക്കാരന് നഷ്‌ടമായത് 1,90,000 രൂപയാണ്. ഒരു അജ്ഞാത നമ്പറിൽ നിന്നാണ് സന്ദേശം വന്നത്.

## Article Content

മുംബൈ :- അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങൾ തുറക്കും മുൻപ് വളരെയേറെ ശ്രദ്ധിക്കണം. ഒരു വിവാഹ ക്ഷണക്കത്ത് തുറന്ന സർക്കാർ ജീവനക്കാരന് നഷ്‌ടമായത് 1,90,000 രൂപയാണ്. ഒരു അജ്ഞാത നമ്പറിൽ നിന്നാണ് സന്ദേശം വന്നത്.

> "വിവാഹത്തിന് തീർച്ചയായും വരണം. 30-08-2025. സ്നേഹമാണ് സന്തോഷത്തിലേക്കുള്ള വാതിൽ തുറക്കുന്ന താക്കോൽ"-എന്നായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്. ഇതിന് താഴെയായി പിഡിഎഫ് ഫയലെന്ന് തോന്നിപ്പിക്കുന്ന ഒരു വിവാഹ ക്ഷണക്കത്ത് ഉണ്ടായിരുന്നു. ഈ ഫയൽ ഓപ്പൺ ചെയ്‌തതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലക്കാരനായ സർക്കാർ ജീവനക്കാരന് 1,90,000 രൂപ നഷ്ടമായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/310523/scam-alert)