---
title: "പോലീസ് അസോസിയേഷൻ ഓഫീസ് തളിപ്പറമ്പിൽ ജില്ലാ പോലീസ് മേധാവി പി ബി രാജീവ്  ഉദ്ഘാടനം ചെയ്തു"
english_title: "police association office inauguration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31000/police-association-office-inauguration"
published_at: "2022-03-11T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ab7a60e978_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# പോലീസ് അസോസിയേഷൻ ഓഫീസ് തളിപ്പറമ്പിൽ ജില്ലാ പോലീസ് മേധാവി പി ബി രാജീവ്  ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കേരളാ പോലീസ് അസോസിയേഷന്റെയും കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ 10 മണിക്ക് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**തളിപ്പറമ്പ്: **കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കേരളാ പോലീസ് അസോസിയേഷന്റെയും കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ 10 മണിക്ക് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ഇ.പി.സുരേശന്‍ അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പിമാരായ ടി.കെ.രത്‌നകുമാര്‍, കെ.ഇ.പ്രേമചന്ദ്രന്‍, കെ.പി.ഒ.എ സംസ്ഥാന ജോ.സെക്രട്ടറിമാരായ പി.പി.മഹേഷ്, പി.രമേശന്‍, തളിപ്പറമ്പ് എസ്.എച്ച്.ഒ എ.വി.ദിനേശന്‍, കെ.പി.ഒ.എ സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം പി.വി.രാജേഷ്, കെ.പി.എ കണ്ണൂര്‍ റൂറല്‍ പ്രസിഡന്റ് എം.കെ.സാഹിദ, കെ.പി.ഒ.എ കണ്ണൂര്‍ സിറ്റി സെക്രട്ടറി എന്‍.പി.കൃഷ്ണന്‍, കെ.പി.എ കണ്ണൂര്‍ സിറ്റി സെക്രട്ടറി വി.സനീഷ്, കെ.പി.എ സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം ടി.വി.ജയേഷ് എന്നിവര്‍ പ്രസംഗിച്ചു.

കേരളാ പോലീസ് അസേസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റി സെക്രട്ടറി കെ.പ്രിയേഷ് സ്വാഗതവും കെ.പി.ഒ.എ കണ്ണൂര്‍ റൂറല്‍ സെക്രട്ടറി കെ.പി.അനീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31000/police-association-office-inauguration)