---
title: "കുറുമാത്തൂരിൽ വെച്ച്  കള്ളത്തോക്കും തിരകളും പിടികൂടി: ഒരാൾ അറസ്റ്റിൽ"
english_title: "gun and bullets, kurumathoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30998/gun-and-bullets-kurumathoor"
published_at: "2022-03-11T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ab555387f3_Untitled-2 web.jpg"
keywords: []
---

# കുറുമാത്തൂരിൽ വെച്ച്  കള്ളത്തോക്കും തിരകളും പിടികൂടി: ഒരാൾ അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡിൽ കുറുമാത്തൂരിൽ വെച്ച് കള്ളതോക്കും തിരകളും പിടികൂടി. ഒരാള്‍ അറസ്റ്റില്‍.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡിൽ കുറുമാത്തൂരിൽ വെച്ച് കള്ളതോക്കും തിരകളും പിടികൂടി. ഒരാള്‍ അറസ്റ്റില്‍.

കുറുമാത്തൂര്‍ കരിയില്‍ ഹൗസില്‍ കെ.സുമേഷിനെയാണ്(32) അറസ്റ്റ് ചെയ്തത്.

സീനിയര്‍ സി.പി.ഒമാരായ കെ.കെ.പ്രമോദ്, അഷറഫ്, സി.പി.ഒ ജിജു ജേക്കബ്, സീനിയര്‍ സി.പി.ഒ ബിന്ദു, പോലീസ് ഡ്രൈവര്‍ വിനോദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. അനധികൃത നായിട്ടിന് ഉപയോഗിക്കുന്നതാണ് തോക്കെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30998/gun-and-bullets-kurumathoor)