---
title: "കത്ത് വിവാദത്തിന് അല്പായുസ്സ്: പി ജയരാജൻ"
english_title: "P Jayarajan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/309558/p-jayarajan"
published_at: "2025-08-19T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a427b65697f_Screenshot_20250819_125832_Google.jpg"
keywords: []
---

# കത്ത് വിവാദത്തിന് അല്പായുസ്സ്: പി ജയരാജൻ

> **Lead Summary:** കണ്ണൂർ : സിപിഎമ്മിനെതിരെ വലതുപക്ഷ മാധ്യമങ്ങൾ ഉയർത്തിയത് അല്പായുസുള്ള വിവാദമെന്ന് പി ജയരാജൻ. കത്ത് അല്പായസുള്ള വിവാദമായി കെട്ടടങ്ങുമെന്നും ബിരിയാണി ചെമ്പിൽ സ്വർണം കടത്തുന്നുവെന്ന് അപവാദം പ്രചരിപ്പിച്ചവരാണ് വലതുപക്ഷ മാധ്യമങ്ങ സിപിഐഎം വിരുദ്ധ വാർത്തകൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും പി ജയരാജൻ പ്രതികരിച്ചു.പാർട്ടിയെ പ്രതിരോധത്തിലാക്കിയ കത്ത് വിവാദത്തിൽ പല നേതാക്കളും പ്രതികരണം നടത്തിയിരുന്നില്ല. മാധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. നാല് കൊല്ലമായി വാട്‌സപ്പിൽ കറങ്ങുന്ന കത്താണ് ഇപ്പോൾ വിവാദമാക്കുന്നതെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി എം ബി രാജേഷ് പറഞ്ഞത്. രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന്റെ ഉദ്ദേശം മനസിലായെന്നും തലക്കെട്ട് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

## Article Content

കണ്ണൂർ : സിപിഎമ്മിനെതിരെ വലതുപക്ഷ മാധ്യമങ്ങൾ ഉയർത്തിയത് അല്പായുസുള്ള വിവാദമെന്ന് പി ജയരാജൻ. കത്ത് അല്പായസുള്ള വിവാദമായി കെട്ടടങ്ങുമെന്നും ബിരിയാണി ചെമ്പിൽ സ്വർണം കടത്തുന്നുവെന്ന് അപവാദം പ്രചരിപ്പിച്ചവരാണ് വലതുപക്ഷ മാധ്യമങ്ങ സിപിഐഎം വിരുദ്ധ വാർത്തകൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും പി ജയരാജൻ പ്രതികരിച്ചു.പാർട്ടിയെ പ്രതിരോധത്തിലാക്കിയ കത്ത് വിവാദത്തിൽ പല നേതാക്കളും പ്രതികരണം നടത്തിയിരുന്നില്ല. മാധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. നാല് കൊല്ലമായി വാട്‌സപ്പിൽ കറങ്ങുന്ന കത്താണ് ഇപ്പോൾ വിവാദമാക്കുന്നതെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി എം ബി രാജേഷ് പറഞ്ഞത്. രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന്റെ ഉദ്ദേശം മനസിലായെന്നും തലക്കെട്ട് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/309558/p-jayarajan)