---
title: "തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ത്രിദിന ശാസ്ത്ര പ്രദർശന പരിപാടി 'എസ്ട്രല്ല 22'ന് തുടക്കമായി"
english_title: "Sir syed college"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30947/sir-syed-college"
published_at: "2022-03-10T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622a13da6e5f8_AVvXsEhxAj-7e8Nq3ye7S2640gyeyinqNyYqeKUOLHvOu-cY5T5kKCjEYNgHcDkGPAiPCjUraz2jhAULQf-F0wgWCCVDl3Ap_JbsfcbG65Flx9tgY_kUBDhL7QZD73b_x037MRmjqT9uMXtjUG7C7TTru_PYecMQmjGlVnID9K5LUOTav3e7F2INsRPjJAtMTAs16000.jpg"
keywords: []
---

# തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ത്രിദിന ശാസ്ത്ര പ്രദർശന പരിപാടി 'എസ്ട്രല്ല 22'ന് തുടക്കമായി

> **Lead Summary:** തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ഫിസിക്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ശാസ്ത്ര പ്രദർശന പരിപാടി 'എസ്ട്രല്ല 22'ന് തുടക്കമായി. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ഫിസിക്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ശാസ്ത്ര പ്രദർശന പരിപാടി 'എസ്ട്രല്ല 22'ന് തുടക്കമായി. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.

സർവകലാശാല തലത്തിൽ ഉന്നത വിജയം നേടിയ പി ജി വിദ്യാർഥികൾക്ക് കളക്ടർ ഉപഹാരം നൽകി. ശാസ്ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട അറിവുകൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഐ എസ് ആർ ഒയുടെ സ്പേസ് ഓൺ വീൽ പ്രദർശനം വെള്ളിയാഴ്ച വരെ കോളേജിൽ നടക്കും.

രാവിലെ 9 മണി മുതൽ വൈകീട്ട് 5 വരെയാണ് പ്രദർശനം. രണ്ടു ദിവസങ്ങളിലായി വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും ശനിയാഴ്ച ഫിസിക്സ് വകുപ്പിന്റെ പൂർവ വിദ്യാർഥികളുടെ യോഗവും നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30947/sir-syed-college)