---
title: "കാസിമിന്റെ കുടുംബത്തിന് തണലേകാൻ ജോഹർ കെ.എം.സി.സി.എത്തി"
english_title: "Johar k m c c"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30944/johar-k-m-c-c"
published_at: "2022-03-10T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622a12ad3a2b9_IMG-20220310-WA0074.jpg"
keywords: []
---

# കാസിമിന്റെ കുടുംബത്തിന് തണലേകാൻ ജോഹർ കെ.എം.സി.സി.എത്തി

> **Lead Summary:** താമസിക്കുന്ന വീടിന്റെ മുകളിൽ നിന്ന് അബദ്ധത്തിൽ വീണ് മരണപ്പെട്ട നാലകത്ത് കാസിമിന്റെ കുടുമ്പത്തിന് താമസിക്കാൻ സ്വന്തമായി വീടൊരുക്കാൻ ജോഹർ കെ.എം.സി.സി.എത്തി.

## Article Content

താമസിക്കുന്ന വീടിന്റെ മുകളിൽ നിന്ന് അബദ്ധത്തിൽ വീണ് മരണപ്പെട്ട നാലകത്ത് കാസിമിന്റെ കുടുമ്പത്തിന് താമസിക്കാൻ സ്വന്തമായി വീടൊരുക്കാൻ ജോഹർ കെ.എം.സി.സി.എത്തി.

ഒരു വർഷത്തിന് മുമ്പാണ് വടക്കുമ്പാട് സ്വദേശിയും യൂത്ത് ലീഗ് പ്രവർത്തകനുമായ നാലകത്ത് കാസിം തന്റെ കുടുംബം താമസിക്കുന്ന നടക്കാവിലുള്ള വാടക വീടിന് മുകളിൽ നിന്ന് അബന്ധത്തിൽ വീണ് മരിച്ചത്

സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ഈ കുടുംബം തങ്ങളുടെ കുടുംബത്തിലെ ഏക ആൺതരി നഷ്ടമായതോടെ സ്വന്തമായി വീട് എന്ന സ്വപ്നത്തിന് ഉദാരമനസ്കരുടെ സഹായം തേടുകയായിരുന്നു'

തൃക്കരിപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ശുപാർശ പരിഗണിച്ചാണ് ജോഹർ കെ.എം സി.സി കാസിമിന്റെ കുടുംബത്തിന് വീട് അനുവദിച്ചത്

വീടിന്റെ കുറ്റിയടിക്കൽ കർമ്മം ജോഹർ കെ.എം' സി.സി രക്ഷാധികാരി ഡാത്തോ എം.ടി.പി.ഷാഹുൽ ഹമീദ് ബിൻ ഹാജി.അബ്ദുൾ ഖാദറിന്റ സാനിദ്ധ്യത്തിൽ വടക്കുമ്പാട് ജുമാ മസ്ജിദ് ഖത്തീബ് ത്വാഹ ബാഖവി നിർവ്വഹിച്ചു.

ജോഹർ കെ.എം' സി.സി ജനറൽ സെക്രട്ടറി എം.എ റഹീം മാസ്റ്റർ, കെ.എം' സി.സി.നേതാക്കളായ ഫൈസൽ പാച്ചു'സലാം കുഞ്ഞിമംഗലം സാദിഖ്, എ.ജി.നസീർ, ഗഫൂർ, സലാഹുദീൻ റഹീസ്, എ.ജി.ഹനീഫ

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സത്താർ വടക്കുമ്പാട്, മുസ്ലിം ലീഗ് നേതാക്കളായ എസ്.കുഞ്ഞഹമ്മദ്, വി.വി.അബ്ദുള്ള ഹാജി, ഒ.ടി.അഹമ്മദ് ഹാജി, സിറാജ് വടക്കുമ്പാട് എം.പി.ജലീൽ, എം ടി.പി.ഹസി നാർ, എ.ജി.എ റഹീം' വടക്കുമ്പാട് ജമാഅത്ത് പ്രസിഡണ്ട് വി.പി.എം സുലൈമാൻ, എ.ജി.മുനീർ 'പി.എ.സലാം പ്രസംഗിച്ചു.

വീടിന് ആവശ്യമായ നാല് സെൻറ് സ്ഥലം ബൈത്താൻ സ് ഗ്രൂപ്പിന്റേയും 'ഉദാരമനസ്കരുടേയും സഹകരണത്തോടെ വടക്കുമ്പാട് ഖിദ്മത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയാണ് വാങ്ങിച്ചു നൽകിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30944/johar-k-m-c-c)