---
title: "ജനമധ്യത്തിൽ മഹിമദ്യം ഉപേക്ഷിക്കപ്പെട്ടനിലയിൽ"
english_title: "Onam Special Drive "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/309303/onam-special-drive"
published_at: "2025-08-18T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2c314671de_IMG-20250818-WA0035.jpg"
keywords: []
---

# ജനമധ്യത്തിൽ മഹിമദ്യം ഉപേക്ഷിക്കപ്പെട്ടനിലയിൽ

> **Lead Summary:** തളിപ്പറമ്പ്: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ വെള്ളാരംപാറയിൽ നിന്ന് 27 കുപ്പി മഹിമദ്യം പിടികൂടി. 13.500 ലിറ്റർ മദ്യമാണ് കണ്ടെടുത്തത്.

## Article Content

തളിപ്പറമ്പ്: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ വെള്ളാരംപാറയിൽ നിന്ന് 27 കുപ്പി മഹിമദ്യം പിടികൂടി. 13.500 ലിറ്റർ മദ്യമാണ് കണ്ടെടുത്തത്.

അഷ്‌റഫ്‌.മലപ്പട്ടവും പാർട്ടിയും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വെള്ളാരം പാറ ബൂസ്വിറിയ ഗാർഡൻ എന്ന സ്ഥലത്തു വച്ച് ഉടമസ്തനില്ലാത്ത നിലയിൽ പുതുചേരി മദ്യം(മാഹി)27കുപ്പി (13.500 ലിറ്റർ )കണ്ടെടുത്ത് അബ്കാരി കേസെടുത്തു.ഓണം വിപണി ലക്ഷ്യമാക്കി സൂക്ഷിച്ചു വെക്കാൻകൊണ്ടുവരുമ്പോൾ എക്സൈസ് കാരെ കണ്ടുഉപേക്ഷിച്ചതാകാൻ സാധ്യത പ്രതിയെ കുറിച് വ്യക്തമായ സൂചന ലഭിച്ച തായാണ് വിവരം. പാർട്ടിയിൽ ഗ്രേഡ്പ്രിവന്റ്റീവ് ഓഫീസർമാരായ നികേഷ്, ഫെമിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത എൻ എന്നിവരും ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/309303/onam-special-drive)