---
title: "പോലീസിനെ ആക്രമിച്ച തലശ്ശേരി ഫയർസ്റ്റേഷനിലെ ഹോം ഗാർഡ് അറസ്റ്റിലായി"
english_title: "thalassery home guard arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30920/thalassery-home-guard-arrested"
published_at: "2022-03-10T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6229e0d95e910_news card.jpg"
keywords: []
---

# പോലീസിനെ ആക്രമിച്ച തലശ്ശേരി ഫയർസ്റ്റേഷനിലെ ഹോം ഗാർഡ് അറസ്റ്റിലായി

> **Lead Summary:** **ചെറുപുഴ: **പോലീസിനെ ആക്രമിച്ച ഹോം ഗാർഡ് അറസ്റ്റിലായി.ബാറിൽ അക്രമം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലിസ് സംഘത്തെ ആക്രമിച്ച ഹോംഗാർഡ് അറസ്റ്റിൽ .തലശേരി ഫയർസ്റ്റേഷനിലെ ഹോം ഗാർഡ് മാത്തിൽ വടശേരിയിലെ കുളങ്ങര ഹൗസിൽ നോബിൾ ജോസഫിനെ യാണ് ചെറുപുഴ എസ്.ഐ.എം.പി.ഷാജിയും സംഘവും അറസ്റ്റു ചെയ്തത്.

## Article Content

**ചെറുപുഴ: **പോലീസിനെ ആക്രമിച്ച ഹോം ഗാർഡ് അറസ്റ്റിലായി.ബാറിൽ അക്രമം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലിസ് സംഘത്തെ ആക്രമിച്ച ഹോംഗാർഡ് അറസ്റ്റിൽ .തലശേരി ഫയർസ്റ്റേഷനിലെ ഹോം ഗാർഡ് മാത്തിൽ വടശേരിയിലെ കുളങ്ങര ഹൗസിൽ നോബിൾ ജോസഫിനെ യാണ് ചെറുപുഴ എസ്.ഐ.എം.പി.ഷാജിയും സംഘവും അറസ്റ്റു ചെയ്തത്.

ചെറുപുഴ ബസ് സ്റ്റാൻ്റിനടുത്തുള്ള എലഗൻസ് ബാറിൽ ഇന്നലെ രാത്രി 9.30. മണിയോടെയാണ് സംഭവം. മദ്യപിച്ച് ചിലർ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരായ രതീഷ് ,ഗിരിഷ്, മുഹമ്മദ് നജീബ് എന്നിവരെ മദ്യപിച്ച് ബാറിൽ അക്രമത്തിന് മുതിർന്ന നോബിളും സഹോദരൻ ഷാജിയെയും അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സിവിൽ പോലീസ് ഓഫീസറായ മുഹമ്മദ് നജീബിനെ ആക്രമിക്കുകയായിരുന്നു.

ഇടത് ചെവിക്കും ഇടത് ഷോൾഡറിനും, പരിക്കേറ്റ നജീബിനെ ചെറുപുഴയിലെ ആശുപത്രിയിൽ പ്രവേശി പ്പിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ച് പരിക്കേല്പിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ നോബിൾ ജോസഫിനെ പോലീസ് അറസ്റ്റു ചെയ്തു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30920/thalassery-home-guard-arrested)