---
title: "പയ്യന്നൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു"
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/309103/death_information"
published_at: "2025-08-17T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a15cda2342a_Screenshot_20250817_100833_VN_-_Video_Editor.jpg"
keywords: []
---

# പയ്യന്നൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

> **Lead Summary:** പയ്യന്നൂർ: ദേശീയപാതയിൽ എടാട്ട് വച്ചുണ്ടായ വാഹനാപകടത്തിൽ കോറോം സ്വദേശി രമിത മരണപ്പെട്ടു. തെയ്യം കലാകാരൻ സുരേഷ് പണിക്കരുടെ ഭാര്യയാണ് രമിത.

## Article Content

പയ്യന്നൂർ: ദേശീയപാതയിൽ എടാട്ട് വച്ചുണ്ടായ വാഹനാപകടത്തിൽ കോറോം സ്വദേശി രമിത മരണപ്പെട്ടു. തെയ്യം കലാകാരൻ സുരേഷ് പണിക്കരുടെ ഭാര്യയാണ് രമിത.

ചെറുകുന്ന് കവിണിശേരി സ്വദേശി കുഞ്ഞിരാമൻ, തങ്കമണി ദമ്പതികളുടെ മകളാണ് രമിത. മക്കൾ അജിൻസുരേഷ് പണിക്കർ, അജന്യ ( നഴ്സിംഗ് വിദ്യാർത്ഥിനി) സഹോദരങ്ങൾ: രേഷ്‌മ (നീലേശ്വരം, എടത്തോട്), രഹ്ന ( കണ്ണൂർ) ഞായറാഴ്ച‌ രാവിലെ 11 മണിക്ക് കോറോം രക്തസാക്ഷി സ്മാരക വായനശാല പരിസരത്ത് പൊതുദർശനം.12 മണിക്ക് കണ്ടോത്ത് കിഴക്കെക്കൊവ്വൽ ശ്മ‌ശാനത്തിൽ സംസ്ക‌ാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/309103/death_information)