---
title: "കട്ടോളി വായന ശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു "
english_title: "Independence celebration "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308873/independence-celebration"
published_at: "2025-08-16T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a00a5ab68be_IMG-20250816-WA0005.jpg"
keywords: []
---

# കട്ടോളി വായന ശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു 

> **Lead Summary:**  കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 78ാം വാർഷികം ആഘോഷിച്ചു. വായനശാല പ്രസിഡണ്ട് ശ്രീമതി M. C.വിനത അധ്യക്ഷയായ പരിപാടിയിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 10ാം വാർഡ് മെമ്പർ ശ്രീ K. P. ചന്ദ്രൻ. വായനശാലങ്കണത്തിൽ ദേശീയ പതാക ഉയർത്തി. വായനശാല പ്രസിഡണ്ട് M. C. വിനത സ്വാതന്ത്ര്യദിന സന്ദേശവും വായനശാല വനിതാവേദി സെക്രട്ടറി ലിമ.A. P. പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. 2025-26 വർഷത്തേക്കുള്ള വായനശാലയുടെ ഗ്രന്ഥലോകം ക്യാമ്പയിൻ തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗമായ K. ബാബുവിന് നൽകി വാർഡ് മെമ്പർ K. P. ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത പരിപാടിക്ക് വായനശാല സെക്രട്ടറി ശ്രീ. ഷിജു. കെ. കെ. സ്വാഗതം പറഞ്ഞു.

## Article Content

 കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 78ാം വാർഷികം ആഘോഷിച്ചു. വായനശാല പ്രസിഡണ്ട് ശ്രീമതി M. C.വിനത അധ്യക്ഷയായ പരിപാടിയിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 10ാം വാർഡ് മെമ്പർ ശ്രീ K. P. ചന്ദ്രൻ. വായനശാലങ്കണത്തിൽ ദേശീയ പതാക ഉയർത്തി. വായനശാല പ്രസിഡണ്ട് M. C. വിനത സ്വാതന്ത്ര്യദിന സന്ദേശവും വായനശാല വനിതാവേദി സെക്രട്ടറി ലിമ.A. P. പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. 2025-26 വർഷത്തേക്കുള്ള വായനശാലയുടെ ഗ്രന്ഥലോകം ക്യാമ്പയിൻ തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗമായ K. ബാബുവിന് നൽകി വാർഡ് മെമ്പർ K. P. ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത പരിപാടിക്ക് വായനശാല സെക്രട്ടറി ശ്രീ. ഷിജു. കെ. കെ. സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308873/independence-celebration)