---
title: "കെൽട്രോണിന്റെ പേരിൽ വ്യാജ കപ്പാസിറ്ററുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ"
english_title: "keltron fake  cappasitor manufacturing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30855/keltron-fake-cappasitor-manufacturing"
published_at: "2022-03-10T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6229a08cbbaed_download.jpg"
keywords: []
---

# കെൽട്രോണിന്റെ പേരിൽ വ്യാജ കപ്പാസിറ്ററുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ

> **Lead Summary:** കെൽട്രോണിന്റെ പേരിൽ വ്യാജ കപ്പാസിറ്ററുകൾ നിർമ്മിക്കുന്ന സംഘം ഉത്തരേന്ത്യയിൽ പോലീസിന്റെ പിടിയിൽ. പിടിയിലായ അവരുമായി ഡൽഹിയിലുള്ള പോലീസ് സംഘം വ്യാഴാഴ്ചയോടെ കണ്ണൂരിൽ എത്തുമായിരിക്കും.

## Article Content

കെൽട്രോണിന്റെ പേരിൽ വ്യാജ കപ്പാസിറ്ററുകൾ നിർമ്മിക്കുന്ന സംഘം ഉത്തരേന്ത്യയിൽ പോലീസിന്റെ പിടിയിൽ. പിടിയിലായ അവരുമായി ഡൽഹിയിലുള്ള പോലീസ് സംഘം വ്യാഴാഴ്ചയോടെ കണ്ണൂരിൽ എത്തുമായിരിക്കും.

മാങ്ങാട്ട് പറമ്പിലെ കെൽട്രോൺ കോമ്പനൻറ് കോംപ്ലക്സിൽ നിർമ്മിക്കുന്ന കപ്പാസിറ്ററുകൾ വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. കെൽട്രോണിന് പേരിൽ വ്യാജ ഉത്പന്നങ്ങൾ വിപണിയിൽ സുലഭമാണെന്നുള്ള വിവരം ഡീലർമാരിൽ നിന്നാണ് അധികൃതർ അറിയുന്നത്.

തുടർന്ന് ഈ ഉൽപ്പന്നങ്ങൾ പരിശോധിക്കുകയും അവ വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതിനുശേഷമാണ് കെൽട്രോൺ അധികൃതർ കണ്ണപുരം പോലീസിൽ പരാതി നൽകിയത്.

തുടർന്നാണ് പോലീസ് സംഘം ഡൽഹിയിലെത്തി വ്യാജ കപ്പാസിറ്റർ നിർമാണ കേന്ദ്രം കണ്ടെത്തി ഇവിടെ ഉള്ളവരെ കസ്റ്റഡിയിലെടുക്കുകയും ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തത്. കെൽട്രോൺ ഉൽപ്പന്നങ്ങൾ വ്യാജമായി നിർമ്മിക്കുന്ന വലിയ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30855/keltron-fake-cappasitor-manufacturing)