---
title: "സംസ്ഥാനത്തെ മികച്ച കൃഷി അസിസ്റ്റന്റിനുള്ള അവാർഡ് സുരേഷ് കുറ്റൂരിന്"
english_title: "Suresh kuttoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308361/suresh-kuttoor"
published_at: "2025-08-13T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689cc31803401_Screenshot_20250813_222326_VN_-_Video_Editor.jpg"
keywords: []
---

# സംസ്ഥാനത്തെ മികച്ച കൃഷി അസിസ്റ്റന്റിനുള്ള അവാർഡ് സുരേഷ് കുറ്റൂരിന്

> **Lead Summary:** സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മികച്ച കൃഷി അസിസ്റ്റന്റിനുള്ള സംസ്ഥാന അവാർഡ് മൂന്നാം സ്ഥാനത്തേക്ക് സുരേഷ് കുറ്റൂരിനെ തെരഞ്ഞെടുത്ത്. കൃഷിമന്ത്രി പി പ്രസാദ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്. ചെറുപുഴ ഗ്രാമപ്പഞ്ചായത്തിലെ കാർഷിക മേഖലയിൽ നടത്തിയ സ്ലാഖനീയമായ പ്രവർത്തനം മുൻ നിർത്തിയാണ് അവാർഡ് നൽകിയത്. ഇത് രണ്ടാം തവണയാണ് സംസ്ഥാന അവാർഡിനർഹനാകുന്നത്. നൂതന കാർഷിക സാങ്കേതിക വിദ്യ കർഷകരിൽ എത്തിക്കുകയും കാർഷിക മേഖലയിൽ അഭൂതപൂർവ്വമായ മാറ്റം വരുത്തുകയും ചെയ്യുന്നതിനായി നടത്തിയ പ്രവർത്തനം ശ്രദ്ദേയമാണ്. ഹരിത കേരളമിഷൻ നടപ്പാക്കുന്ന പച്ചത്തുരുത്ത്, ഹരിത വാർഡ്‌, കാർബൺ ന്യുട്രൽ തുടങ്ങിയ പദ്ധതികളുടെ സാങ്കേതിക ഉപദേഷ്ടാവും പ്രയോഗിക പരിശീലകനും ആണ്. കിലയുടെ റിസോഴ്സ് പെഴസൺ ആയും പ്രവർത്തിക്കുന്നു. പയ്യന്നൂർ കൃഷി അസിസ്റ്റന്റ് ഓഫീസിൽ ജോലിചെയ്യുന്ന ജിഷ സി പി യാണ് ഭാര്യ. ഗോപിക ആരവ് എന്നിവർ മക്കൾ.

## Article Content

സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മികച്ച കൃഷി അസിസ്റ്റന്റിനുള്ള സംസ്ഥാന അവാർഡ് മൂന്നാം സ്ഥാനത്തേക്ക് സുരേഷ് കുറ്റൂരിനെ തെരഞ്ഞെടുത്ത്. കൃഷിമന്ത്രി പി പ്രസാദ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്. ചെറുപുഴ ഗ്രാമപ്പഞ്ചായത്തിലെ കാർഷിക മേഖലയിൽ നടത്തിയ സ്ലാഖനീയമായ പ്രവർത്തനം മുൻ നിർത്തിയാണ് അവാർഡ് നൽകിയത്. ഇത് രണ്ടാം തവണയാണ് സംസ്ഥാന അവാർഡിനർഹനാകുന്നത്. നൂതന കാർഷിക സാങ്കേതിക വിദ്യ കർഷകരിൽ എത്തിക്കുകയും കാർഷിക മേഖലയിൽ അഭൂതപൂർവ്വമായ മാറ്റം വരുത്തുകയും ചെയ്യുന്നതിനായി നടത്തിയ പ്രവർത്തനം ശ്രദ്ദേയമാണ്. ഹരിത കേരളമിഷൻ നടപ്പാക്കുന്ന പച്ചത്തുരുത്ത്, ഹരിത വാർഡ്‌, കാർബൺ ന്യുട്രൽ തുടങ്ങിയ പദ്ധതികളുടെ സാങ്കേതിക ഉപദേഷ്ടാവും പ്രയോഗിക പരിശീലകനും ആണ്. കിലയുടെ റിസോഴ്സ് പെഴസൺ ആയും പ്രവർത്തിക്കുന്നു. പയ്യന്നൂർ കൃഷി അസിസ്റ്റന്റ് ഓഫീസിൽ ജോലിചെയ്യുന്ന ജിഷ സി പി യാണ് ഭാര്യ. ഗോപിക ആരവ് എന്നിവർ മക്കൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308361/suresh-kuttoor)