---
title: "ജില്ലാ ആസ്ഥാനത്തെ ജി എസ് ടി ഓഫീസിലേക്ക് വ്യാപാരികൾ ഇന്ന് മാർച്ചും ധർണയും നടത്തും"
english_title: "gst office strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30826/gst-office-strike"
published_at: "2022-03-10T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622984a6de80c_news card.jpg"
keywords: []
---

# ജില്ലാ ആസ്ഥാനത്തെ ജി എസ് ടി ഓഫീസിലേക്ക് വ്യാപാരികൾ ഇന്ന് മാർച്ചും ധർണയും നടത്തും

> **Lead Summary:** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തുടനീളം ജില്ലാ ആസ്ഥാനത് ജി എസ് ടി ഓഫീസിലേക്ക് ഇന്ന് (വ്യാഴാഴ്ച) രാവിലെ മാർച്ചും ധർണ്ണയും നടക്കുകയാണ്.

## Article Content

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തുടനീളം ജില്ലാ ആസ്ഥാനത് ജി എസ് ടി ഓഫീസിലേക്ക് ഇന്ന് (വ്യാഴാഴ്ച) രാവിലെ മാർച്ചും ധർണ്ണയും നടക്കുകയാണ്.

  ജി എസ് ടി ഉദ്യോഗസ്ഥരുടെ ചൂഷണത്തിനെതിരെ നടക്കുന്ന സമരത്തിൽ കണ്ണൂർ ജില്ലയിലെ മുഴുവൻ വ്യാപാരികളും പങ്കെടുക്കണമെന്ന് വാർത്ത സമ്മേളനത്തിൽ സംസ്ഥാന ട്രെഷറും ജില്ലപ്രസിഡന്റുമായ ദേവസ്യ മേച്ചേരി അഭ്യർത്ഥിച്ചു, വാർത്താ സമ്മേളനത്തിൽ ജില്ല പ്രസിഡന്റ്‌ ദേവസ്യ മേച്ചേരി,ജില്ല ജനറൽ സെക്രട്ടറി പി. ബാസിത്,സെക്രട്ടറിമാരായ നൗഷാദ്,താജ് ജേക്കബ്,യൂത്ത് വിംഗ് ജില്ല പ്രസിഡന്റ്‌ കെ. എസ്.റിയാസ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30826/gst-office-strike)