---
title: ""കൊടി പാറട്ടേ" പരിപാടി ഉദ്ഘാടനം ചെയ്തു"
english_title: "Independence celebration "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308230/independence-celebration"
published_at: "2025-08-13T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c3e77116c4_IMG-20250813-WA0044(1).jpg"
keywords: []
---

# "കൊടി പാറട്ടേ" പരിപാടി ഉദ്ഘാടനം ചെയ്തു

> **Lead Summary:** > ചെറുകുന്ന്: ജവഹർ ബാൽമഞ്ച് കല്ല്യാശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര സ്മൃതി ഉണർത്തി "കൊടി പാറട്ടേ" പരിപാടി കട്ടക്കുളത്ത് നടന്നു.

## Article Content

> ചെറുകുന്ന്: ജവഹർ ബാൽമഞ്ച് കല്ല്യാശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര സ്മൃതി ഉണർത്തി "കൊടി പാറട്ടേ" പരിപാടി കട്ടക്കുളത്ത് നടന്നു.

ചടങ്ങിൽ ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് അംഗം കട്ടക്കുളം കൃഷ്‌ണൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി. രേവതിക്ക് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് ചെയർമാർ ദിനു മൊട്ടമ്മൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷാജി കല്ലേൻ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് കോ-ഓർഡിനേറ്റർ സ്‌മിത ഗ്രേഷ്യസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി.പി. രാഹുൽ, പ്രമീള കൃഷ്ണൻ, ടി. രേവതി, കെ.എഫ്. അജേഷ്. പി. രാജൻ. ഇ.എസ്.റയ്ഗൻ,ടി ജെ മനോജ്‌,എ കെ ആകർഷ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308230/independence-celebration)