---
title: "വി.എസ്. അച്യുതാനന്ദൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു"
english_title: "Vs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308172/vs"
published_at: "2025-08-13T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c023ac1068_IMG-20250812-WA0127.jpg"
keywords: []
---

# വി.എസ്. അച്യുതാനന്ദൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** ചട്ടുകപ്പാറ: സി.പി.ഐ(എം) പതിനാറാംവാർഡ് കമ്മിറ്റിയും ചട്ടുകപ്പാറ ഇ.എം.എസ്. വായനശാല ആൻഡ് ഗ്രന്ഥാലയവും സംയുക്തമായി വി.എസ്. അച്യുതാനന്ദൻ അനുസ്‌മരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

ചട്ടുകപ്പാറ: സി.പി.ഐ(എം) പതിനാറാംവാർഡ് കമ്മിറ്റിയും ചട്ടുകപ്പാറ ഇ.എം.എസ്. വായനശാല ആൻഡ് ഗ്രന്ഥാലയവും സംയുക്തമായി വി.എസ്. അച്യുതാനന്ദൻ അനുസ്‌മരണ പരിപാടി സംഘടിപ്പിച്ചു.

പരിപാടിയിൽ സാംസ്‌കാരിക പ്രവർത്തകൻ കെ. അജയകുമാർ വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് പ്രഭാഷണം നടത്തി. സി.പി.ഐ(എം) വേശാല ലോക്കൽ കമ്മിറ്റി അംഗം കെ. രാമചന്ദ്രൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

വാർഡ് സെക്രട്ടറിയും വായനശാല സെക്രട്ടറിയുമായ കെ.വി.പ്രതീഷ് സ്വാഗതം പറഞ്ഞു. വായനശാല പ്രസിഡണ്ട് കെ.സനേഷ് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308172/vs)