---
title: "കാഞ്ഞിരങ്ങാട് ബൈക്കും സ്കൂട്ടിയും  കൂട്ടിയിടിച്ച്  നടുവിൽ സ്വദേശി മരിച്ചു: രണ്ടു പേരുടെ നില അതീവ ഗുരുതരം "
english_title: "Bike accident kanjirangad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30797/bike-accident-kanjirangad"
published_at: "2022-03-10T06:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62294d800c103_1646848293108332-0.jpg"
keywords: []
---

# കാഞ്ഞിരങ്ങാട് ബൈക്കും സ്കൂട്ടിയും  കൂട്ടിയിടിച്ച്  നടുവിൽ സ്വദേശി മരിച്ചു: രണ്ടു പേരുടെ നില അതീവ ഗുരുതരം 

> **Lead Summary:** **തളിപ്പറമ്പ്**: കാഞ്ഞിരങ്ങാട് ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നടുവിൽ സ്വദേശി നിസാമുദീനാണ് മരിച്ചത്.

## Article Content

**തളിപ്പറമ്പ്**: കാഞ്ഞിരങ്ങാട് ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നടുവിൽ സ്വദേശി നിസാമുദീനാണ് മരിച്ചത്.

കൂവേരി സ്വദേശി അബിൻ രാജിനെ അതീവ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിലും മറ്റൊരാളെ കണ്ണൂരിലെ  സ്വകാര്യ  ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 10 മണിയോടെ കാഞ്ഞിരങ്ങാട് ആർടിഒ ഗ്രൗണ്ടിന് സമീപത്തായിരുന്നു അപകടം. വാഹനങ്ങൾ കൂട്ടിയിടിച്ചതോടെ  റോഡിൽ തെറിച്ചു വീണ യുവാക്കളെ സമീപ വാസികളാണ് ആശുപത്രിയിൽ എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30797/bike-accident-kanjirangad)