---
title: "തേങ്ങ പറിക്കവേ തെങ്ങിൽ നിന്ന് വീണ് ദാരുണാന്ത്യം "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307639/death_information"
published_at: "2025-08-10T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68985d9a27e7a_Screenshot_20250810_140356_VN_-_Video_Editor.jpg"
keywords: []
---

# തേങ്ങ പറിക്കവേ തെങ്ങിൽ നിന്ന് വീണ് ദാരുണാന്ത്യം 

> **Lead Summary:** മുയ്യം: മുയ്യം സ്കൂളിന് സമീപം അബ്ദുൾ ഖാദറിൻ്റെ പറമ്പിൽ തേങ്ങ പറിക്കവേ തെങ്ങിൽ നിന്ന് വീണ് സുനിൽ ടിവി എന്നയാൾ മരിച്ചു.

## Article Content

മുയ്യം: മുയ്യം സ്കൂളിന് സമീപം അബ്ദുൾ ഖാദറിൻ്റെ പറമ്പിൽ തേങ്ങ പറിക്കവേ തെങ്ങിൽ നിന്ന് വീണ് സുനിൽ ടിവി എന്നയാൾ മരിച്ചു.

ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു സംഭവം. കുറുമാത്തൂർ മുയ്യം പള്ളിവയലിൽ താമസിക്കുന്ന സുനിൽ ടിവി, ബാലൻ്റെ മകനാണ്.

ഗുരുതരമായി പരിക്കേറ്റ ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോലീസ് നടപടികൾ പുരോഗമിക്കുന്നു

മാതാവ് നളിനി, പിതാവ് പരേതനായ ബാലൻ ഭാര്യ ഗീത. ടി. വി. മക്കൾ അതുൽ, അനന്യ, സഹോദരങ്ങൾ സുജിത് (പാളിയത്തു വളപ്പ് )മിനി (പഴയങ്ങാടി )പൊതുദർശനം 4 മണി മുതൽ മുയ്യം കൈരളിയിൽ സംസ്‍കാരം 5 മണിക്ക് വരഡു ൽ പൊതു ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307639/death_information)